കേന്ദ്ര ബജറ്റ് ഇന്ന്

ന്യൂഡല്‍ഹി: പാര്‍ലമെന്‍റിന്‍െറ ബജറ്റ് സമ്മേളനത്തിന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കം. പൊതുബജറ്റ് ഇന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിക്കും.  റെയില്‍വേ ബജറ്റും പൊതുബജറ്റില്‍ ഉള്‍പ്പെടുത്തിയാണ് അവതരിപ്പിക്കുന്നത്. രാവിലെ 11ന് ലോക്സഭയിലാണ് ബജറ്റ് അവതരണം. നോട്ട് നിരോധനവും പണഞെരുക്കവും സൃഷ്ടിച്ച സാമ്പത്തിക മുരടിപ്പിന്‍െറയും അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്‍െറയും സാഹചര്യത്തിലാണ് ബജറ്റ്.

ജി.ഡി.പി നിരക്ക് ഗണ്യമായി കുറയുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട  സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. സാമ്പത്തികരംഗത്തിന് ഉണര്‍വേകാന്‍ ബജറ്റില്‍ ധനമന്ത്രി എന്തൊക്കെ പ്രഖ്യാപനങ്ങളാണ് നടത്താന്‍പോകുന്നതെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. തെരഞ്ഞെടുപ്പിനിടെ,  ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നുവെങ്കിലും തെരഞ്ഞെടുപ്പ് കമീഷനും സുപ്രീംകോടതിയും എതിര്‍പ്പുകള്‍ തള്ളി. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ വോട്ടര്‍മാരെ സ്വാധീനിക്കുംവിധം അവിടങ്ങളിലേക്ക്  പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ പാടില്ളെന്ന് കമീഷന്‍ കേന്ദ്ര സര്‍ക്കാറിനെ വിലക്കിയിട്ടുണ്ട്. ജനതാല്‍പര്യത്തിന് മുന്‍ഗണന നല്‍കണമെന്നും പാര്‍ലമെന്‍റില്‍ ക്രിയാത്മകമായ ചര്‍ച്ച നടക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബജറ്റ് സെഷന് മുന്നോടിയായി പാര്‍ലമെന്‍റ് വളപ്പില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    
News Summary - budget 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.