ബജറ്റ്​ അവതരിപ്പിക്കും; സഹകരിക്കില്ലെന്ന്​ പ്രതിപക്ഷം

ന്യൂഡൽഹി: ബജറ്റ്​ അവതരണത്തിന്​ സ്​പീക്കറുടെ അനുമതി ലഭിച്ചതോടെ സിറ്റിങ്​ എം.പി ഇ. അഹമ്മദ്​ അന്തരിച്ചതിനെ തുടർന്ന്​ ഉണ്ടായ അനിശ്​ചിതത്വം നീങ്ങി. ബജറ്റ്​ മാറ്റി വെക്കേണ്ടതില്ലെന്ന സ്​പീക്കറുടെ നിലപാടാണ്​ കേന്ദ്രബജറ്റ് അവതരണം മാറ്റമില്ലാതെ നടക്കുന്നതിനിടയാക്കിയത്​.  

ലോക്സഭയുടെ കീഴ്വഴക്കമനുസരിച്ച് സമ്മേളന കാലയളവിൽ സിറ്റിങ് എം.പി അന്തരിച്ചാൽ സഭ ചേർന്ന് അനുശോചനം രേഖപ്പെടുത്തി പിരിയുകയാണ് പതിവ്. എന്നാൽ, തുടക്കം മുതൽക്കേ ധനമന്ത്രി അരുൺജെയ്​റ്റ്​ലി ബജറ്റ്​ അവതരപ്പിക്കണമെന്ന നിലപാടിലായിരുന്നു. എന്തു സാഹചര്യം വന്നാലും ബജറ്റ്​ മാറ്റി വെക്കാറില്ലെന്നും ആ കീഴ്​വഴക്കവും തുടരണമെന്നും ബജറ്റ്​ അവതരണവുമായുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്​. ഇനി മാറ്റി വെക്കുന്നത്​ ബജറ്റി​​െൻറ രഹസ്യ സ്വഭാവത്തെ ബാധിക്കുമെന്നും അദ്ദേഹം വാദിച്ചിരുന്നു. എന്നാൽ തീരുമാനം സ്​പീക്കർക്ക്​ വിട്ടിരുന്നതാണ്​.​ സ്​പീക്കർ അനുമതി നൽകിയതോടെ ബജറ്റ്​  അവതരണത്തിന് വഴിയൊരുങ്ങിയിരിക്കുകയാണ്​.

ആദ്യം അനുശോചനയോഗം ചേർന്ന ശേഷം ബജറ്റ്​ അവതരണം നടത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. എന്നാൽ, ബജറ്റ്​ അവതരണത്തിന്​ സഹകരിക്കില്ലെന്ന്​ പ്രതിപക്ഷം അറിയിച്ചു. ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി പാർല​െമൻറിലെത്തിയിട്ടുണ്ട്​.

 

Tags:    
News Summary - Budget As Scheduled, Say Sources, Amid Speculation After Lawmaker E Ahamed's Death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.