ന്യൂഡൽഹി: പശുവിെൻറ പേരിൽ സംഘ്പരിവാർ ബുലന്ദ്ശഹറിൽ നടത്തിയ ആസൂത്രണ കലാപത്ത ിനുശേഷം മുസ്ലിം കുടുംബങ്ങൾ കുട്ടികളെ സ്കൂളിലേക്ക് വിടാൻ തയാറാകുന്നില്ലെന്ന് വസ്തുതാന്വേഷണ സംഘം. കലാപത്തിന് കാരണമായി സംഘ്പരിവാർ ആരോപിച്ച പശുവിെന കൊന്ന സംഭവത്തിൽ 11 വയസ്സുകാരനെയും 12 വയസ്സുകാരനെയും പ്രതികളാക്കിയതോടെ ബുലന്ദ്ശഹറിലെ മുസ്ലിം കുടുംബങ്ങൾ ഭയന്നാണ് കഴിയുന്നതെന്നും ഞായാറാഴ്ച ഡൽഹിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സ്ഥലം സന്ദർശിച്ച മനുഷ്യാവകാശ പ്രവർത്തകർ പറഞ്ഞു.
എൻ.സി.എച്ച്.ആർ.ഒയുടെ നേതൃത്വത്തിൽ മാധ്യമപ്രവർത്തകരും അഭിഭാഷകരും ഉൾപ്പെട്ട സംഘത്തിെൻറ വസ്തുതാന്വേഷണ റിപ്പോർട്ട് ഡൽഹി പ്രസ്ക്ലബ് ഓഫ് ഇന്ത്യയിൽവെച്ച് പ്രകാശനം ചെയ്തു. കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ സുബോധ് കുമാർ സിങ്ങിെൻറ മകൻ ശ്രേയ് പ്രതാപ് സിങ്, ബുലന്ദ്ശഹറിൽ പശുഹത്യ നടത്തിയെന്നപേരിൽ 16 ദിവസം ജയിലിൽ കിടന്നശേഷം വിട്ടയച്ച ഷറഫുദ്ദീൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ആൾക്കൂട്ടം രാജ്യത്തെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് ചടങ്ങിൽ സംസാരിച്ച ശ്രേയ് പ്രതാപ് ചോദിച്ചു.
ആൾക്കൂട്ട കൊലപാതകങ്ങൾ തടയാൻ ശക്തമായ നിയമവും സംവിധാനവും വേണം. ബജ്റംഗ്ദൾ ജില്ല കൺവീനർ യോഗേഷ് രാജ് ഉൾപ്പെടെയുള്ളവർ ഇതുവരെ പിടിയിലായിട്ടില്ലെന്ന് സുേബാധ്കുമാറിെൻറ മകൻ പറഞ്ഞു. മനുഷ്യാവകാശ പ്രവർത്തകൻ ജോൺ ദയാൽ, മാധ്യമ പ്രവർത്തകൻ കിരൺ ഷഹീൻ, അഭിഭാഷകൻ അൻസാർ ഇൻഡോറി, മനോജ് സിങ്, ഡൽഹി സർവകലാശാലയിലെ ഡോ. ഭവൻ ബേദി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.