ഗുവാഹത്തി: ഗുവാഹത്തിയിൽ പി.പി.ഇ കിറ്റ് ധരിച്ച് കടയിൽ മോഷണം. കടയിൽ മോഷണം നടത്തുന്നതിെൻറ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു.
ജലുക്ബാരി പൊലീസ് സ്റ്റേഷന് തൊട്ടടുത്ത കടയിലാണ് മോഷണം. രാത്രി 1.50ഒാടെയായിരുന്നു മോഷണം. പി.പി.ഇ കിറ്റ് ധരിച്ച രണ്ടുപേരും മറ്റു മൂന്നുപേരും ചേർന്ന് കടക്ക് സമീപമെത്തുന്നതും കട കുത്തിത്തുറക്കുന്നതും വിഡിയോയിൽ കാണാം. റോഡിെൻറ വശത്തായതിനാൽ ഇടക്കിടെ ഒളിക്കുന്നതും സി.സി.ടി.വിയിൽ ദൃശ്യങ്ങളിലുണ്ട്.
5000 രൂപയും മറ്റു വിലയേറിയ സാധനങ്ങളും മോഷണം പോയതായി കടയുടമ പൊലീസിനോട് പറഞ്ഞു. പിച്ചള, ചെമ്പ് തുടങ്ങിയവയിൽ നിർമിച്ചവയാണ് മോഷണം പോയത്.
കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാനത്ത്. ഉച്ച 12 മുതൽ രാവിലെ അഞ്ചുവരെ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ് ഇവിടെ. രാവിലെ 11 മണി വരെയാണ് കട തുറക്കാൻ അനുവാദം നൽകിയിരിക്കുന്നത്. രാത്രിയും പകലും ആരോഗ്യപ്രവർത്തകർ റോഡിലൂടെ തലങ്ങും വിലങ്ങും സഞ്ചരിക്കുന്നതിനാൽ മോഷ്ടാക്കളെ തിരിച്ചറിയാൻ സാധിച്ചില്ലെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.