ബംഗളൂരു: മൈസൂരു-ഊട്ടി റോഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുകളിലുള്ള ഗോപുരങ്ങൾ പൊളിച്ചുമാറ്റി. പകരം കലശം (കുംഭം) മാതൃക സ്ഥാപിച്ചു. മുകളിൽ ഗോപുരങ്ങൾ ഉള്ള കേന്ദ്രം പള്ളിയാണെന്നും പൊളിക്കുമെന്നും മൈസൂരുവിലെ ബി.ജെ.പി എം.പി പ്രതാപസിംഹ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു.
ഇതോടെയാണ് കർണാടക ഗ്രാമീണ അടിസ്ഥാനസൗകര്യ വികസന ലിമിറ്റഡ് (കെ.ആർ.ഐ.ഡി.എൽ.) അധികൃതർ ഗോപുരങ്ങൾ മാറ്റിയത്. കെ.ആർ.ഐ.ഡി.എലാണ് സിറ്റി കോർപറേഷനുവേണ്ടി ബസ് കാത്തിരിപ്പുകേന്ദ്രം നിർമിച്ചത്. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് ഹിന്ദുത്വവാദികൾ രംഗത്തെത്തിയത്.
ബി.ജെ.പി. നേതാവും എം.എൽ.എ.യുമായ എസ്.എ. രാമദാസിന്റെ മണ്ഡലത്തിലാണ് ബസ് കാത്തിരിപ്പുകേന്ദ്രമുള്ളത്. മൈസൂരു കൊട്ടാരത്തിന്റെ സാദൃശ്യം ലഭിക്കാനാണ് മുകളിൽ ഗോപുരങ്ങൾ നിർമിച്ചതെന്നാണ് രാമദാസ് പറയുന്നത്. ബി.ജെ.പിയുടെ നീക്കത്തെ കോൺഗ്രസ് പരിഹസിച്ചു. കർണാടകയിൽ നിരവധി സർക്കാർ ഓഫിസുകളുടെ കെട്ടിടങ്ങൾക്ക് മുകളിൽ ഇത്തരത്തിൽ താഴികക്കുടങ്ങൾ ഉണ്ട്. ഇതെല്ലാം അവർ പൊളിക്കുമോയെന്ന് കോൺഗ്രസ് ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.