ഡൽഹിയിൽ വ്യവസായിയെ ബൈക്കിലെത്തിയ അക്രമികൾ വെടിവച്ചു കൊന്നു

ന്യൂഡൽഹി: ഡൽഹിയിൽ വ്യവസായിയെ ബൈക്കിലെത്തിയ അക്രമികൾ വെടിവച്ചു കൊന്നു. ക്രോക്കറി ഉടമ സുനിൽ ജെയിൻ (52) ആണ് പ്രഭാത നടത്തത്തിനിടെ കൊല്ലപ്പെട്ടത്.

ഫർഷ് ബസാർ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം സംഭവസ്ഥലത്തെത്തി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മോട്ടോർ സൈക്കിളിൽ എത്തിയ രണ്ടുപേരാണ് വെടിവെച്ചതെന്നാണ് റിപ്പോർട്ട്. ആക്രമണത്തെ കുറിച്ച് രാവിലെ വിവരം ലഭിച്ചതായി ഷഹ്ദാര ഡി.സി.പി പ്രശാന്ത് ഗൗതം പറഞ്ഞു. മോട്ടോർ സൈക്കിളിലെത്തിയ രണ്ട് പേർ സുനിൽ ജെയിനെ ഒന്നിലധികം തവണ വെടിവെക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

നേരത്തേ ഭീഷണികൾ ഒന്നും ലഭിച്ചിരുന്നില്ലെന്ന് കുടുംബം അറിയിച്ചു. പ്രതികളെ പിടികൂടാനും വെടിവെപ്പിന് പിന്നിലെ കാരണം കണ്ടെത്താനും പൊലീസ് അന്വേഷണം ആരംഭിച്ചു. അതിനിടെ തലസ്ഥാനത്ത് സുരക്ഷ ഉറപ്പാക്കുന്നതിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് എ.എ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ എക്‌സിൽ രംഗത്തെത്തി. ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജും സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ചു. 

Tags:    
News Summary - A businessman was shot dead by bike-borne assailants in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.