ന്യൂഡൽഹി: മൂന്ന് ലോക്സഭ സീറ്റുകളിലേക്കും 14 സംസ്ഥാനങ്ങളിലെ 30 നിയമസഭ സീറ്റുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് ഒക്ടോബർ 30ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. വോട്ടെണ്ണൽ നവംബർ രണ്ടിന് നടക്കും. ദാദ്ര- നാഗർ ഹവേലി, ഹിമാചൽ പ്രദേശിലെ മാണ്ഡി, മധ്യപ്രദേശിലെ ഖാണ്ട്വ എന്നീ ലോക്സഭ സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ്.
മൂന്ന് മണ്ഡലങ്ങളിലും സിറ്റിങ് എം.പിമാർ മരിച്ചിരുന്നു. ഈ വർഷം മാർച്ചിലാണ് മാണ്ഡി എം.പി രാംസ്വരൂപ് ശർമ മരിച്ചത്. ഖാണ്ട്വയിൽ ബി.ജെ.പിയിലെ നന്ദകുമാർ ചൗഹാൻ, ദാദ്ര- നാഗർ ഹവേലിയിൽ സ്വതന്ത്രനായ മോഹൻ ദേൽകർ എന്നിവരായിരുന്നു എം.പിമാർ. നിയമസഭാൃ സീറ്റുകളിൽ അഞ്ചെണ്ണം അസമിലും നാലെണ്ണം പശ്ചിമബംഗാളിലും മൂന്നെണ്ണം വീതം മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, മേഘാലയ എന്നിവിടങ്ങളിലും രണ്ടെണ്ണം വീതം ബിഹാർ, കർണാടക, രാജസ്ഥാൻ ഒരെണ്ണം വീതം ആന്ധ്രപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറം, നാഗാലൻഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.