അഹ്മദാബാദ്/റാഞ്ചി: നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ഗുജറാത്തിൽ ബി.ജെ.പിക്കും ഝാർഖണ് ഡിൽ കോൺഗ്രസിനും ജയം. ഗുജറാത്തിലെ ജസ്ദാൻ സീറ്റിൽ ബി.ജെ.പിയുടെ കുൻവാർജി ബാവലിയയാ ണ് ജയിച്ചത്. ഇതോടെ 182 അംഗ നിയമസഭയിൽ ബി.ജെ.പിക്ക് 100 സീറ്റായി. കോൺഗ്രസിന് 76 സീറ്റാണുള്ളത്.
ഝാർഖണ്ഡിലെ കൊലേബിറ സീറ്റിൽ കോൺഗ്രസിലെ നമാൻ ബിക്സൽ കൊൻഗാരിയാണ് ജയിച്ചത്. 19,979 വോട്ടിെൻറ ഭൂരിപക്ഷത്തിന് കോൺഗ്രസിെൻറ അവ്സാർ നാകിയയെയാണ് ബാവലിയ തോൽപിച്ചത്. ബാവലിയക്ക് 90,262 വോട്ടും നാകിയക്ക് 70,283 വോട്ടുമാണ് ലഭിച്ചത്. 2017ൽ ഇവിടെനിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് ജയിച്ച ബാവലിയ പാർട്ടിയിൽനിന്നും അസംബ്ലി അംഗത്വവും രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
കൊലേബിറയിൽ കൊൻഗാരി 9658 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. കൊൻഗാരിക്ക് 40,343 വോട്ട് ലഭിച്ചപ്പോൾ ബി.ജെ.പി സ്ഥാനാർഥി 30,685 വോട്ടാണ് ലഭിച്ചത്. ഝാർഖണ്ഡ് പാർട്ടിയുടെ ഇനോസ് ഇക്കക്ക് അധ്യാപികയുടെ കൊലപാതകക്കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞതോടെ എം.എൽ.എ സ്ഥാനം നഷ്ടമായതിനെ തുടർന്നാണ് കൊലേബിറ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.