ന്യൂഡൽഹി: പരീക്ഷ മൂല്യനിർണയത്തിൽ അപാകത ആരോപിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്‍റ്സ് ഓഫ് ഇന്ത ്യ (ഐ.സി.എ.ഐ.) ആസ്ഥാനത്ത് സി.എ. വിദ്യാർഥികളുടെ വൻ പ്രതിഷേധം. ആയിരത്തിലധികം സി.എ വിദ്യാർഥികളാണ് ചൊവ്വാഴ്ച മുതൽ പ്രത ിഷേധിക്കുന്നത്.
മൂല്യനിർണയം നടത്തിയവർ കാരണമില്ലാതെ മാർക്ക് കുറച്ചുവെന്നും ശരിയായ ഉത്തരം പോലും തെറ്റാണ െന്ന് അടയാളപ്പെടുത്തിയെന്നും വിദ്യാർഥികൾ ആരോപിക്കുന്നു. അതിനാൽ പുനർമൂല്യനിർണയം നടത്തണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.
ഐ.സി.എ.ഐ വർഷത്തിൽ മേയിലും നവംബറിലുമാണ് പരീക്ഷ നടത്തുന്നത്. മേയിൽ നടന്ന പരീക്ഷയുടെ ഫലം ആഗസ്റ്റിലാണ് പ്രഖ്യാപിച്ചത്.
എന്നാൽ, പ്രതിഷേധം അവസാനിപ്പിക്കണമെന്നും പഠനത്തിൽ ശ്രദ്ധിക്കണമെന്നുമാണ് ഐ.സി.എ.യുടെ നിലപാട്. പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് ഉദ്യോഗസ്ഥരെയും കൗൺസിൽ അംഗങ്ങളെയും കാണാമെന്നും ഐ.സി.ഐ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
വിദ്യാർഥികൾക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തുവന്നു. രാജ്യത്താകമാനം 12 ലക്ഷം സി.എ. വിദ്യാർഥികൾ തങ്ങളുടെ പരീക്ഷാ ഉത്തരക്കടലാസുകൾ ശരിയായ രീതിയിൽ പുനർമൂല്യനിർണയം നടത്തണമെന്ന അവകാശത്തിനായി പോരാടുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ആവശ്യം ന്യായമാണെന്നും വിദ്യാർഥികൾക്ക് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണയുണ്ടാകണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
Across India 12 Lakh CA students are fighting for their right to have their exam papers re-evaluated by ICAI.
— Rahul Gandhi (@RahulGandhi) September 25, 2019
Given the widespread reports of errors in the evaluation of answer sheets, this demand is justified & should be supported by all political parties.
#dearicaiplschange
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.