ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച് പുറത്തുവിട്ട ആത്മീയ നേതാവ് സദ്ഗുര ു ജഗ്ഗി വാസുദേവിെൻറ വിഡിയോക്ക് സമൂഹമാധ്യമങ്ങളിൽ പരിഹാസം. മുസ്ലിംകൾക്ക് പൗര ത്വം നഷ്ടപ്പെടുമെന്ന് നിരക്ഷര ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ചിലർ രാഷ്ട്രീയ മുത ലെടുപ്പിന് ശ്രമിക്കുകയാണെന്നും നിയമം ഒരുതവണ പോലും വായിക്കാതെയാണ് പ്രക്ഷോഭരംഗത്തിറങ്ങുന്നതെന്നും ജഗ്ഗി വിഡിയോയിൽ അഭിപ്രായപ്പെട്ടിരുന്നു. മൊബൈൽേഫാൺ തുറന്നാൽ പോലും നിയമം വായിക്കാനാവും.
എന്നാൽ, സർവകലാശാല വിദ്യാർഥികൾപോലും നിരക്ഷരരെ പോലെയാണ് പെരുമാറുന്നതെന്നും ഇത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു. 21 മിനിറ്റുള്ള വിഡിയോവിൽ മറ്റൊരു ഭാഗത്ത് ജഗ്ഗി വാസുദേവ് തന്നെ താൻ നിയമം വായിച്ചിട്ടില്ലെന്നും പത്ര റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് സംസാരിക്കുന്നതെന്നും വ്യക്തമാക്കുന്നു. ജഗ്ഗിയുടെ വിഡിയോ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ ഷെയർ ചെയ്യുകയുമുണ്ടായി. നിയമം വായിക്കാതെ പ്രക്ഷോഭരംഗത്തുള്ളവരെ വായിക്കാൻ ഉപദേശിക്കുന്ന ജഗ്ഗി സമൂഹ മാധ്യമങ്ങളിൽ കണക്കിന് വിമർശനങ്ങൾ ഏറ്റുവാങ്ങുന്നുണ്ട്.
ജഗ്ഗി വാസുദേവിെൻറ കോയമ്പത്തൂർ കേന്ദ്രമായ ഇൗഷ ഫൗണ്ടേഷൻ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ഒാൺലൈൻ പോൾ നടത്തിയും നാണംകെട്ടു. ‘സി.എ.എ- എൻ.ആർ.സിക്കെതിരായ പ്രതിഷേധം ന്യായമാണോയെന്നായിരുന്നു ചോദ്യം. 63 ശതമാനം പേർ പ്രതിഷേധത്തെ പിന്തുണച്ചപ്പോൾ 37 ശതമാനം പേർ മാത്രമാണ് എതിർത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.