ട്രാന്‍സ്‌ജെന്‍ഡറുകളെ ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ശിപാർശ

ന്യൂഡല്‍ഹി: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര കാബിനറ്റ് ശിപാര്‍ശ. വിദ്യഭ്യാസം, തൊഴില്‍ തുടങ്ങിയവയിലുള്ള സംവരണാനുകൂല്യത്തിനായിട്ടാണ് ഒ.ബി.സി വിഭാഗത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനെ ഉള്‍പ്പെടുത്താന്‍ ശിപാർശ ചെയ്യുന്നത്.

ശിപാർശ അംഗീകരിക്കപ്പെട്ടാൽ 27 ശതമാനം വരുന്ന തൊഴിൽ- വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ഇവർ അർഹരാകും. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരെ ഒരു ലിംഗവിഭാഗമായി കണക്കാക്കണമെന്നും അവരെ 'സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവര്‍' ആയി പരിഗണിക്കണമെന്നും സുപ്രീം കോടതി നേരത്തേ കേന്ദ്രസർക്കാറിനോട് നിര്‍ദ്ദേശിച്ചിരുന്നു.

ഇതിനുപുറമെ, 25 ജാതികള്‍ കൂടി കേന്ദ്ര ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്താനായി ശിപാര്‍ശ സര്‍ക്കാരിന് മുന്നില്‍ എത്തിയിട്ടുണ്ട്.

Tags:    
News Summary - Cabinet note to classify transpeople as OBCs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.