‘ഒരു നിമിഷം കൊണ്ട് നിങ്ങളെ തീവ്രവാദിയാക്കാനാകും’ -അധ്യാപകന് പൊലീസ് ഉദ്യോഗസ്ഥന്റെ ഭീഷണി

പാട്ന: ഒരു നിമിഷം മതി തീവ്രവാദിയാക്കാനെന്ന് അധ്യാപകന് പൊലീസ് ​ഉദ്യോഗസ്ഥന്റെ ഭീഷണി. തർക്ക പരിഹാരത്തിന് പൊലീസ് സ്റ്റേഷനിലെത്തിയ അധ്യാപകനെലയാണ് പൊലീസ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയത്.

കുടുംബ തർക്കം പരിഹരിക്കാനായി കുടുംബാംഗങ്ങൾക്കൊപ്പം ബിഹാറിലെ പാട്നയിൽ നിന്ന് 165 കിലോ മീറ്റർ അകലെയുള്ള ജമുയ് പൊലീസ് സ്റ്റേഷനിലെത്തിയതായിരുന്നു അധ്യാപകൻ. തർക്ക പരിഹാരത്തിനായി സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദേശിച്ചതിലും മൂന്ന് ദിവസം വൈകിയാണ് അധ്യാപകൻ എത്തിയത്. ഇതിൽ ക്ഷുഭിതായ പൊലീസ് ഉദ്യോഗസ്ഥൻ അധ്യാപകനെ അധിക്ഷേപിച്ചു.

എന്നാൽ അധ്യാപകൻ തന്റെ ഭാഗം ന്യായീകരിക്കാൻ ശ്രമിച്ചു. ഇതോടെ നിയന്ത്രണം വിട്ട പൊലീസ് ഉദ്യോഗസ്ഥൻ ഭീഷണിയായാണ് തീവ്രവാദിയാക്കാൻ ഒരു നിമിഷം മതിയെന്ന് ഓർമിപ്പിച്ചത്.

‘ജനങ്ങളെ തീവ്രവാദികളായി പ്രഖ്യാപിക്കുന്നത് ഞങ്ങളുടെ ജോലിയാണ്. ഒരു നിമിഷം ​കൊണ്ട് നിങ്ങളെ തീവ്രവാദിയാക്കാനാകും.’ -രാജേഷ് ശരൺ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് അധ്യാപകനോട് ആക്രോശിച്ചത്.

​കസേരയിൽ നിന്ന് എഴുന്നേറ്റ് അധ്യാപകനെ ഭീഷണിപ്പെടുത്തുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പൊലീസുകാരൻ ഭീഷണി തുടരുമ്പോഴും ആരും സംഭവത്തിൽ ഇടപെടുന്നില്ല. വിഡിയോ ​വൈറലായതോടെ സംഭവത്തിൽ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 

Tags:    
News Summary - "Can Declare You Terrorist In Seconds," Bihar Cop Threatens Teacher

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.