ചെന്നൈ: ദേശീയ പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് തമിഴ്നാട് നിയമസഭയിൽ ഗവ ർണർ ബൻവാരിലാൽ പുരോഹിതിെൻറ നയപ്രഖ്യാപനം ബഹിഷ്കരിച്ച് ഡി.എം.കെ നേതൃത്വത്തില ുള്ള പ്രതിപക്ഷം ഇറങ്ങിപ്പോയി. നടപ്പുവർഷത്തെ ആദ്യ നിയമസഭ സമ്മേളനം തിങ്കളാഴ്ച രാ വിലെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ആരംഭിച്ചത്.
ഗവർണർ പ്രസംഗം തുടങ്ങിയ ഉടൻ പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിൻ വിവിധ പ്രശ്നങ്ങളുന്നയിച്ച് എഴുന്നേറ്റു. പ്രതിപക്ഷ നേതാവായ അങ്ങ് നല്ല പ്രാസംഗികനാണെന്നും തെൻറ പ്രസംഗത്തിനുശേഷം എല്ലാ പ്രശ്നങ്ങളെക്കുറിച്ചും ചർച്ച നടത്താമെന്നും ഇത് തെൻറ അഭ്യർഥനയാണെന്നും ഗവർണർ പറഞ്ഞു. എന്നാൽ, രാജ്യമൊട്ടുക്കും വൻ പ്രതിേഷധത്തിന് കാരണമായ ദേശീയ പൗരത്വ ഭേദഗതി നിയമത്തിന് എതിരായി സഭയിൽ ഉടനടി പ്രമേയം പാസാക്കണമെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടു. പിന്നീട് ‘ഡൗൺ ഡൗൺ സി.എ.എ’ മുദ്രാവാക്യം വിളികളോടെ പ്രതിപക്ഷം ഇറങ്ങിപ്പോവുകയായിരുന്നു.
പിന്നീട് നിയമസഭക്ക് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അണ്ണാ ഡി.എം.കെ പിന്തുണയോടെ കൊണ്ടുവന്ന പൗരത്വനിയമം നടപ്പാക്കിയാൽ രാജ്യത്തിെൻറ മതേതര സ്വഭാവവും സമാധാനവും നഷ്ടപ്പെടുമെന്ന് സ്റ്റാലിൻ പറഞ്ഞു. ‘നോ സി.എ.എ, എൻ.ആർ.സി, എൻ.പി.ആർ’ എന്നെഴുതിയ ടീഷർട്ട് ധരിച്ചാണ് അണ്ണാ ഡി.എം.കെ എം.എൽ.എയും മനിതനേയ ജനനായക കക്ഷി നേതാവുമായ തമീമുൻ അൻസാരി സഭയിലെത്തിയത്.
ഇന്ത്യയിൽ അധിവസിക്കുന്ന ശ്രീലങ്കൻ പൗരന്മാർക്ക് ഇരട്ട പൗരത്വം നൽകണമെന്ന് കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്തുമെന്ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലൂടെ തമിഴ്നാട് സർക്കാർ വ്യക്തമാക്കി. ജനുവരി ഒമ്പതുവരെ നിയമസഭ സമ്മേളനം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.