ന്യൂഡൽഹി: രാജ്യത്ത് നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറക്കണമെന്ന് ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ചില കനേഡിയൻ നയതന്ത്ര പ്രതിനിധികൾ ഇടപെടുന്നതായി കണ്ടെത്തിയെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ കനേഡിയൻ നയതന്ത്ര സാന്നിധ്യം കാനഡയിലെ ഇന്ത്യയുടെ സാന്നിധ്യത്തേക്കാൾ വളരെ കൂടുതലായതിനാൽ അതിൽ കുറവുണ്ടാകുമെന്നാണ് കരുതുന്നത്. ഇരു രാജ്യങ്ങളിലും പരസ്പര നയതന്ത്ര സാന്നിധ്യം എത്രത്തോളമെന്നതിൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ട് -വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
കാനഡയിലെ ഇന്ത്യൻ നയതന്ത്രജ്ഞരുടെയും ഇന്ത്യയുടെ നയതന്ത്ര സ്ഥാപനങ്ങളുടെയും സുരക്ഷയെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകളും ബാഗ്ചി അറിയിച്ചു.
സിഖ് വിഘടനവാദ നേതാവ് കാനഡയിൽ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ഡൽഹിയിലെ എംബസിയിൽനിന്ന് 41 നയതന്ത്രജീവനക്കാരെ ഒരാഴ്ചക്കകം പിൻവലിക്കണമെന്ന് കാനഡക്ക് കേന്ദ്രസർക്കാർ നിർദേശം നൽകിയതിന് പിന്നാലെയാണ് പുതിയ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.