ന്യൂഡൽഹി: കാലഹരണപ്പെട്ടതും അപ്രസക്തവുമെന്ന് ചൂണ്ടിക്കാട്ടി, 58 പഴയ കേന്ദ്ര നിയമങ്ങൾ റദ്ദാക്കുന്ന ബില്ലിന് രാജ്യസഭയും അംഗീകാരം നൽകി. കഴിഞ്ഞ ജൂലൈ 29ന് ലോക്സഭ പാസാക്കിയ ‘റദ്ദാക്കൽ, ഭേദഗതി ബിൽ 2019’ ആണ് വെള്ളിയാഴ്ച ശബ്ദവോേട്ടാടെ രാജ്യസഭ പാസാക്കിയത്. പ്രസക്തിയില്ലാത്ത നിയമങ്ങൾ ഉപേക്ഷിക്കണമെന്നത് ബി.ജെ.പി സർക്കാർ അധികാരത്തിൽ എത്തിയപ്പോൾതന്നെ തീരുമാനിച്ചതാണെന്ന് ബിൽ അവതരിപ്പിക്കവേ നിയമ മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.
ഇതിനായി രൂപവത്കരിച്ച പ്രത്യേക സമിതി, ഇത്തരത്തിലുള്ള 1824 നിയമങ്ങൾ കണ്ടത്തിയെന്നും മന്ത്രി വ്യക്തമാക്കി. ‘‘ഇതുവരെയായി 1428 പഴകിയ കേന്ദ്ര നിയമങ്ങൾ റദ്ദാക്കിയിട്ടുണ്ട്. കൂടാതെ, സംസ്ഥാനങ്ങളിലെ രാഷ്ട്രപതി ഭരണവുമായി ബന്ധപ്പെട്ട് കേന്ദ്രം തയാറാക്കിയ 75 നിയമങ്ങളും റദ്ദാക്കി.
അനാവശ്യമായ 58 നിയമങ്ങൾ അവസാനിപ്പിക്കലാണ് പുതിയ ബിൽ ലക്ഷ്യമിടുന്നത്. കുറഞ്ഞ നിയമങ്ങൾ വഴി ഏറ്റവും കാര്യക്ഷമമായ ഭരണനിർവഹണമാണ് സർക്കാർ ലക്ഷ്യമിടുന്നത്’’ -പ്രസാദ് അവകാശപ്പെട്ടു.
ബിൽ ചർച്ചയിൽ പെങ്കടുത്ത വിവിധ പാർട്ടി അംഗങ്ങൾ, കാലഹരണപ്പെട്ട നിയമങ്ങൾ അവസാനിപ്പിക്കുന്നത് ശരിയായ തീരുമാനമാണെന്ന് അഭിപ്രായപ്പെട്ടു. അതേസമയം, ഇതു സംബന്ധിച്ച് ജനങ്ങൾക്ക് അവബോധം നൽകണമെന്നും അംഗങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.