ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ ജീവപര്യന്തം തടവുകാരിയായ നളിനിയുടെ പരോൾ രണ്ടാം തവണയും നീട്ടാൻ മദ്രാസ് ഹൈകോടതി വിസമതിച്ചു. 28 വർഷമായി വെല്ലൂർ സെൻട്രൽ ജയിലിൽ തട വിൽ കഴിയുന്ന നളിനി തെൻറ മകളുടെ വിവാഹാവശ്യാർഥമാണ് പരോളിലിറങ്ങിയത്.
ജൂലൈ അഞ്ചിനാണ് ഹൈകോടതി ഒരു മാസക്കാലത്തെ പരോൾ അനുവദിച്ച് ഉത്തരവിട്ടത്. നടപടിക്രമം പൂർത്തിയാക്കി ജൂലൈ 25ന് പരോളിലിറങ്ങിയ നളിനിക്ക് മൂന്നാഴ്ച വീണ്ടും പരോൾ നീട്ടി ഹൈകോടതി അനുമതി നൽകിയിരുന്നു. ഇൗ നിലയിലാണ് രണ്ടാംതവണയും നളിനി പരോൾ നീട്ടൽ ആവശ്യവുമായി കോടതിയെ സമീപിച്ചത്.
വിവാഹ ഒരുക്കങ്ങൾ ഇനിയും പൂർത്തിയാക്കാത്തനിലയിൽ ഒക്ടോബർ 15 വരെ പരോൾ നീട്ടണമെന്നായിരുന്നു ആവശ്യം. ഇത് പ്രോസിക്യൂഷൻ ഭാഗം ശക്തിയായി എതിർത്തു. ഹരജി ഹൈകോടതി നിരാകരിച്ചു. സെപ്റ്റംബർ15ന് വൈകീട്ട് ആറുമണിയോടെ നളിനിയുടെ പരോൾ കാലാവധി തീരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.