ചണ്ഡീഗഢ്: പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാജിവെച്ച സിധുവിനെതിരെ ട്വീറ്റുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ പഞ്ചാബ് മുഖ്യമന്ത്രിയുമായ അമരീന്ദർ സിങ്. 'അയാൾ സ്ഥിരതയില്ലാത്തവനും അതിർത്തി സംസ്ഥാനമായ പഞ്ചാബിന് ഫിറ്റല്ലാത്ത ആളാണെന്നും ഞാൻ അന്നേ പറഞ്ഞു'വെന്നാണ് അമരീന്ദർ സിങ് ട്വീറ്റ് ചെയ്തത്.
അമരീന്ദർ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ പിന്നിൽ കളിച്ചത് സിധുവിന്‍റെ േനതൃത്വത്തിലുള്ള വിഭാഗമാണെന്ന് നേരത്തെ അമരീന്ദർ വിഭാഗം ആരോപിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അമരീന്ദറിനെ മാറ്റണമെന്നാവശ്യപ്പെട്ട് നാലു മന്ത്രിമാർ അടക്കം 40 എം.എൽ.എമാരാണ് ഹൈക്കമാൻഡിനെ സമീപിച്ചിരുന്നത്.
I told you so…he is not a stable man and not fit for the border state of punjab.
— Capt.Amarinder Singh (@capt_amarinder) September 28, 2021
പഞ്ചാബ് രാഷ്ട്രീയ പ്രതിസന്ധിക്ക് അവസാനമാകുമെന്ന് കണ്ടായിരുന്നു അമരീന്ദർ സിംഗ് വിഭാഗം ഉയർത്തിയ കടുത്ത എതിർപ്പ് അവഗണിച്ച് സിധുവിനെ പി.സി.സി അധ്യക്ഷനാക്കി ഹൈക്കമാൻഡ് മാസങ്ങൾക്ക് മുന്നെ ഉത്തരവിട്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.