മുംബൈ: വിദേശത്തുനിന്നു വരുന്നവർ പാലിക്കേണ്ട കോവിഡ് മാനദണ്ഡം ലംഘിച്ചതിന് ബോളിവുഡ് താര സഹോദരങ്ങളായ അർബാസ് ഖാനും സുഹൈൽ ഖാനുമെതിരെ മുംബൈ പൊലീസ് കേസെടുത്തു. സുഹൈൽ ഖാെൻറ മകൻ നിർവാൻ ഖാനെതിരെയും കേസെടുത്തിട്ടുണ്ട്.
യു.എ.ഇയിൽനിന്ന് വന്ന മൂവരോടും ബാന്ദ്രയിലെ ഹോട്ടലിൽ ഒരാഴ്ച നിരീക്ഷണത്തിൽ കഴിയാൻ നിർദേശിെച്ചങ്കിലും അതു ലംഘിച്ച് വീട്ടിലേക്ക് പോയെന്ന് അധികൃതർ പറഞ്ഞു. ബ്രിട്ടനിൽ തീവ്ര വ്യാപനശേഷിയുള്ള കോവിഡ് വൈറസ് കണ്ടെത്തിയതിനെ തുടർന്ന് യൂറോപ്പിൽനിന്നും ഗൾഫ് നാടുകളിൽനിന്നും വരുന്നവരോട് ഒരാഴ്ച ഔദ്യോഗിക നിരീക്ഷണത്തിൽ കഴിയാൻ ബൃഹൻ മുംബൈ മുനിസിപ്പൽ കൗൺസിലിെൻറ നിർദേശമുണ്ട്.
അതേസമയം, താനും അർബാസും ഡിസംബർ 25നും നിർവാൻ 30നുമാണ് ദുബൈയിൽനിന്ന് എത്തിയതെന്നും സുഹൈൽ ഖാൻ പറഞ്ഞതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ക്വാറൻറീനു വേണ്ടി ബാന്ദ്രയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ മുറിയെടുെത്തങ്കിലും വിമാനത്താവളത്തിൽ വെച്ചു നടത്തിയ പരിശോധനയിൽ വൈറസ് ബാധയില്ലെന്ന് കണ്ടതിനെ തുടർന്ന് വീട്ടിലേക്ക് പോകാൻ തീരുമാനിക്കുകയായിരുെന്നന്നും സുഹൈൽ അധികൃതർക്ക് നൽകിയ വിശദീകരണത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.