പ്രധാനമന്ത്രിക്കെതിരായ പരാമർശം: ജിഗ്​നേഷ്​ മേവാനിക്കെ​തിരെ കേസെടുത്തു

ബംഗളൂരു: പ്രധാനമന്ത്രിക്കെതിരെ നടത്തിയ പരാമർശത്തി​​​െൻറ പേരിൽ ദലിത്​ നേതാവും ഗുജറാത്ത്​ എം.എൽ.എയുമായ ജിഗ്​നേഷ്​ മേവാനിക്കെതിരെ തെരഞ്ഞെടുപ്പ്​ കമ്മീഷൻ കേസെടുത്തു. മനഃപൂർവം പ്രശ്​നങ്ങൾ സൃഷ്​ടിക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ കേസ്​. കഴിഞ്ഞദിവസം ചിത്രദുർഗയിൽ നടന്ന തെരഞ്ഞെടുപ്പ്​ പ്രചാരണ പരിപാടിക്കിടെയായിരുന്നു മേവാനിയുടെ വിവാദപരാമർശം​. കൂടെയുണ്ടായിരുന്ന കോമു സൗഹാർദ വേദികെ ജില്ല കോഒാഡിനേറ്റർ ശഫീഉല്ലക്കെതിരെയും കേസെടുത്തിട്ടുണ്ട്​.

എപ്രിൽ 15ന്​ മോദി തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനായി ബംഗളൂരുവിലെത്തു​േമ്പാൾ യുവാക്കൾ കസേരകൾ വായുവിലെറിഞ്ഞ്​ അദ്ദേഹത്തി​​​െൻറ ശ്രദ്ധയാകർഷിക്കണമെന്നും വർഷംതോറും രണ്ടുകോടി തൊഴിലവസരം എന്ന വാഗ്​ദാനം എന്തായെന്ന്​ ചോദിക്കണമെന്നുമായിരുന്നു മേവാനി പറഞ്ഞത്​. മോദി ഉത്തരം പറയുന്നില്ലെങ്കിൽ അദ്ദേഹത്തോട്​ ഹിമാലയത്തിൽ പോയി ശയിക്കാനോ രാമക്ഷേത്രത്തിൽ ചെന്ന്​ മണിമുഴക്കാനോ പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ​െഎ.പി.സി 117, 34, 153, 188 വകുപ്പുകൾ പ്രകാരമാണ്​ കേസെടുത്തിരിക്കുന്നത്​. 

Tags:    
News Summary - Case Against Dalit Leader Jignesh Mevani for Remarks on PM Modi- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.