ചെന്നൈ: റാണിപേട്ട് ജില്ലയിലെ അറകോണം ഗുരുവാരജൻപേട്ടയിലുണ്ടായ ജാതിസംഘട്ടനത്തിൽ രണ്ട് ദലിത് യുവാക്കൾ കൊല്ലപ്പെട്ടു. സെേമ്പട് സൂര്യ (26), സോകന്നൂർ അർജുനൻ (25) എന്നിവരാണ് കുത്തേറ്റ് മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന മദൻ, വല്ലരസു, സൗന്ദരരാജൻ എന്നിവർക്കും ഗുരുതരമായി പരിക്കേറ്റു.സൂര്യയും അർജുനനും ദലിത് സംഘടനയായ വിടുതലൈ ശിറുതൈകൾ കക്ഷി സ്ഥാനാർഥി ഗൗതം സന്നക്കുവേണ്ടി സജീവമായി പ്രവർത്തിച്ചിരുന്നു.
വണ്ണിയർ സമുദായത്തിെൻറ പിൻബലമുള്ള അണ്ണാ ഡി.എം.കെ സ്ഥാനാർഥി എസ്. രവിയാണ് എതിരാളി.
ബസ്സ്റ്റോപ്പിൽവെച്ച് ദലിത്- വണ്ണിയർ സമുദായങ്ങളിൽപെട്ടവർ തമ്മിലുള്ള വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബുധനാഴ്ച രാത്രിയിലാണ് സംഭവം. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി വെല്ലൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
മധു, അജിത് എന്നിവരുൾപ്പെടെ നാലു പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് ദലിത് സംഘടനകളുടെ ആഭിമുഖ്യത്തിൽ റോഡ് തടയൽ സമരം നടത്തി.
ഏപ്രിൽ പത്തിന് തമിഴ്നാട്ടിലെ ജില്ല കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ നടത്തുമെന്ന് വിടുതലൈ ശിറുതൈകൾ കക്ഷി നേതാവും എം.പിയുമായ തിരുമാവളവൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.