ന്യൂഡൽഹി: വരാനിരിക്കുന്ന കാനേഷുമാരിയിൽ മറ്റു പിന്നാക്ക വിഭാഗങ്ങളുടെ (ഒ.ബി.സി) ജാതിതിരിച്ച കണക്കെടുപ്പ് ആവശ്യപ്പെടുന്ന ഹരജിയിൽ സുപ്രീംകോടതി കേന്ദ്രത്തോട് പ്രതികരണം തേടി.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ബെഞ്ച് കേന്ദ്രത്തിനും സാമൂഹികനീതി-ശാക്തീകരണ മന്ത്രാലയത്തിലും നോട്ടീസയച്ചു. ജാതി അധിഷ്ഠിത സർവേ നടത്താത്തതിനാൽ സർക്കാറിന് എല്ലാ ഒ.ബി.സി വിഭാഗങ്ങൾക്കിടയിലും ക്ഷേമപദ്ധതികൾ എത്തിക്കാനാവുന്നില്ലെന്ന് ഹരജിക്കാരനായ അഡ്വ. കൃഷൻ കനയ്യ പാൽ അഭിപ്രായപ്പെട്ടു.
കൃത്യമായ ഡേറ്റയില്ലാത്തതിനാൽ കൃത്യതയുള്ള പദ്ധതികൾ ആവിഷ്കരിക്കാനാകുന്നില്ലെന്നും ഹരജിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.