ന്യൂഡല്‍ഹി: ആക്സിസ് ബാങ്കിന്‍െറ കശ്മീരി ഗേറ്റ് ശാഖയില്‍നിന്ന് കണക്കില്‍പെടാത്ത 40 കോടി രൂപയുടെ അസാധു നോട്ടുകളുടെ നിക്ഷേപം ആദായനികുതി വകുപ്പ് പിടികൂടി. 500ന്‍െറയും 1000ന്‍െറയും നോട്ടുകളാണ് പിടികൂടിയത്. ആക്സിസ് ബാങ്ക് ശാഖയിലും രണ്ട് മാനേജര്‍മാരുടെ വീടുകളിലും മൂന്നു ദിവസമായി നടത്തിയ റെയ്ഡിലാണ് വന്‍തുകയും രേഖകളും കണ്ടെടുത്തത്.
പുതുതായി തുടങ്ങിയ മൂന്ന് അക്കൗണ്ടുകളില്‍ നവംബര്‍ 11നും 22നുമാണ് 39.26 കോടി രൂപ നിക്ഷേപിച്ചത്. ഈ പണം പിന്നീട് ഇലക്ട്രോണിക് കൈമാറ്റത്തിലൂടെ ചില അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. പണമിടപാട് സ്ഥാപനങ്ങളുടെയും ജ്വല്ലറി ഉടമകളുടെയും നിക്ഷേപമാണിതെന്നാണ് സൂചന. എന്നാല്‍, നേരത്തേയുള്ള ഇടപാടുകാരന്‍െറ പണമാണെന്ന് ബാങ്ക് അറിയിച്ചു.
നോട്ട് കൈമാറ്റത്തിനായി ജനം നട്ടംതിരിയുമ്പോള്‍ ആക്സിസ് ബാങ്ക് മാനേജര്‍മാര്‍ രാത്രി വൈകിയും ‘പ്രത്യേക കൗണ്ടര്‍’ തുറന്ന് അസാധു നോട്ടുകളുടെ വന്‍നിക്ഷേപം സ്വീകരിക്കുകയായിരുന്നു. 40 ലക്ഷം രൂപ മാനേജര്‍മാര്‍ക്ക് പ്രത്യുപകാരമായി കിട്ടിയിട്ടുണ്ട്.
രാജ്യതലസ്ഥാനത്തെ മറ്റ് ചില ബാങ്കുകളിലും കണക്കില്‍പെടാത്ത അസാധു നോട്ടുകളുടെ വന്‍നിക്ഷേപമുള്ളതായി ആദായനികുതി വകുപ്പ് ഇന്‍റലിജന്‍സ് വിഭാഗം പറയുന്നു. പണം പലിശക്ക് കൊടുക്കുന്നവരും രാഷ്ട്രീയക്കാരും വ്യവസായികളും ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.