നീറ്റ് ചോർച്ച: മുഖ്യപ്രതിയടക്കം രണ്ടുപേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു

പട്‌ന: നീറ്റ് ചോദ്യക്കടലാസ് ചോർച്ച കേസിൽ മുഖ്യപ്രതിയടക്കം രണ്ടുപേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. മനീഷ് പ്രകാശ്, അശുതോഷ് കുമാർ എന്നിവരെയാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ച ശേഷം അറസ്റ്റ് ചെയ്തത്. ഇതാദ്യമായാണ് സി.​ബി.ഐ ഈ കേസിൽ അറസ്റ്റ രേഖപ്പെടുത്തുന്നത്.

നീറ്റ് ചോദ്യക്കടലാസ് ചോർച്ച കേസിലെ മുഖ്യപ്രതികളിലൊരാളാണ് മനീഷ് പ്രകാശ്. സുഹൃത്ത് അശുതോഷ് മുഖേന നീറ്റ് പരീക്ഷയ്ക്ക് ഒരു ദിവസം മുമ്പ് പരീക്ഷാർഥികൾക്കായി പട്ന ഖേംനി ചാക്കിലുള്ള ലേൺ ആൻഡ് പ്ലേ സ്കൂൾ മനീഷ് ബുക് ചെയ്തിരുന്നു. ഇവിടെ നിന്ന് പാതി കത്തിയ നീറ്റ് ചോദ്യപേപ്പർ കണ്ടെടുത്തതോടെയാണ് കേസിൽനിർണായക വഴിത്തിരിവായത്. പട്‌ന പൊലീസിന്റെയും സാമ്പത്തിക കുറ്റകൃത്യ യൂണിറ്റിന്റെയും (EOU) അന്വേഷണത്തിൽ, കത്തിയ പേപ്പർ ഹസാരിബാഗിലെ ഒയാസിസ് സ്കൂൾ പരീക്ഷാ കേന്ദ്രത്തിൽ നിന്നാണ് ചോർന്നതെന്ന് കണ്ടെത്തി. സംഭവത്തിൽ ഒയാസിസ് സ്കൂൾ പ്രിൻസിപ്പലടക്കം എട്ടുപേരെ ഇപ്പോൾ സി.ബി.ഐ ചോദ്യം ചെയ്യുകയാണ്.

കേസിൽ മനീഷിനും അശുതോഷിനും ​പുറമേ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്ത ലു​ട്ട​ൻ മു​ഖി​യ സം​ഘ​വു​മാ​യി ബ​ന്ധ​മു​ള്ള ബ​ൽ​ദേ​വ് കു​മാ​ർ എ​ന്ന ചിന്തു, മുകേഷ് എന്നിവരെ കോടതി ഏഴുദിവസത്തേക്ക് സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു. ഒയാസിസ് സ്‌കൂൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം സി.ബി.ഐ തുടരുകയാണ്. ഇവിടെ യുജിസി നെറ്റ് പരീക്ഷയും നടത്തിയിരുന്നു. പ്രിൻസിപ്പൽ ഇഹ്‌സാനുൽ ഹഖ് ഉൾപ്പെടെയുള്ള സ്‌കൂൾ ജീവനക്കാരിൽ നിന്ന് സിബിഐ മൊഴി രേഖപ്പെടുത്തി.

തു​ട​ർ അ​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി അ​ദ്ദേ​ഹ​​ത്തെ ഹ​സാ​രി​ബാ​ഗി​ലെ ഛഢി​​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. മു​തി​ർ​ന്ന മാ​നേ​ജ്മെ​ന്റ് പ്ര​തി​നി​ധി​യെ ഇ​വി​ടെ​നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. സ്കൂ​ളി​ലു​ണ്ടാ​യി​രു​ന്ന ദേ​ശീ​യ ടെ​സ്റ്റി​ങ് ഏ​ജ​ൻ​സി നി​രീ​ക്ഷ​ക​ൻ, സെ​ന്റ​ർ സൂ​പ്ര​ണ്ട് എ​ന്നി​വ​രും സം​ശ​യ നി​ഴ​ലി​ലാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 12 അം​ഗ സി.​ബി.​ഐ സം​ഘം ചൊ​വ്വാ​ഴ്ച​യാ​ണ് ഹ​സാ​രി​ബാ​ഗി​ലെ​ത്തി​യ​ത്. സം​ഘ​ത്തി​ലെ എ​ട്ടു​പേ​ർ ബു​ധ​നാ​ഴ്ച സ്കൂ​ളി​ലെ​ത്തി. മ​റ്റു​ള്ള​വ​ർ ജി​ല്ല​യി​ൽ ചോ​ദ്യ​​പേ​പ്പ​ർ സൂ​ക്ഷി​ച്ച സ്റ്റേ​റ്റ് ബാ​ങ്ക് ശാ​ഖ​യി​ലു​മെ​ത്തി. ജൂ​ൺ 21ന് ​ബി​ഹാ​ർ പൊ​ലീ​സ് ഝാ​ർ​ഖ​ണ്ഡി​ലെ ഡി​യോ​ഘ​ർ ജി​ല്ല​യി​ൽ​നി​ന്ന് ആ​റു​പേ​രെ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

നീ​റ്റ് പ​രീ​ക്ഷ​ത്ത​ലേ​ന്ന് ബ​ൽ​ദേ​വ് കു​മാ​റി​ന്റെ മൊ​ബൈ​ൽ ഫോ​ണി​ൽ ഉ​ത്ത​ര​ങ്ങ​ൾ അ​ട​യാ​ള​പ്പെ​ടു​ത്തി​യ ചോ​ദ്യ​പേ​പ്പ​റി​ന്റെ പി.​ഡി.​എ​ഫ് ല​ഭി​ച്ചെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. മു​ഖി​യ സം​ഘ​ത്തി​ലെ മ​റ്റു​ള്ള​വ​രെ​ക്കൂ​ടി പി​ടി​കൂ​ടാ​നാ​യി സി.​ബി.​ഐ വ​ല​വി​രി​ച്ചി​ട്ടു​ണ്ട്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ചോ​ദ്യ​​പേ​പ്പ​ർ ചോ​ർ​ത്തി​യ​ത് ഇ​വ​രാ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്. പ​ട്ന​യി​ലെ രാ​മ​കൃ​ഷ്ണ ന​ഗ​റി​ലെ ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ൽ ഒ​രു​മി​ച്ചു​കൂ​ടി​യ കു​ട്ടി​ക​ൾ​ക്ക് ഉ​ത്ത​രം അ​ട​യാ​ള​പ്പെ​ടു​ത്തി​യ ചോ​ദ്യ​​പേ​പ്പ​ർ വി​ത​ര​ണം ചെ​യ്ത​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. നേ​ര​ത്തേ അ​റ​സ്റ്റി​ലാ​യ നി​തീ​ഷ് കു​മാ​ർ, അ​മി​ത് ആ​ന​ന്ദ് എ​ന്നി​വ​രാ​ണ് കു​ട്ടി​ക​ളെ അ​വി​ടെ​യെ​ത്തി​ച്ച​ത്. ഇ​വ​ർ​ക്ക് ചോ​ദ്യ​പേ​പ്പ​ർ ല​ഭി​ച്ച​ത് ഹ​സാ​രി​ബാ​ഗി​ലെ ഒ​രു സ്വ​കാ​ര്യ സ്കൂ​ളി​ൽ​നി​ന്നാ​ണെ​ന്നും ക​ണ്ടെ​ത്തി.

മു​സ​ഫ​ർ​പൂ​ർ ജി​ല്ല​യി​ലെ ഒ​രു സ്കൂ​ളും അ​ന്വേ​ഷ​ണ​പ​രി​ധി​യി​ലാ​ണ്. ഇ​വി​ടെ രാ​ജ​സ്ഥാ​നി​ലെ കോ​ട്ട​യി​ൽ​നി​ന്നു​ള്ള​യാ​ൾ കു​ട്ടി​യു​ടെ വ്യാ​ജ പേ​രി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്

Tags:    
News Summary - CBI Arrests Manish Prakash, Ashutosh Kumar From Patna in NEET Paper Leak Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.