കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വിദ്യാഭ്യാസ വകുപ്പിലെ നിയമന അഴിമതിക്കേസിൽ തൃണമൂൽ കോൺഗ്രസ് എം.എൽ.എ ജിബാൻ കൃഷ്ണ സാഹയെ സി.ബി.ഐ അറസ്റ്റ് ചെയ്തു. മുർഷിദാബാദ് ജില്ലയിലെ ബുർവാൻ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയാണ് സാഹ.
വെള്ളിയാഴ്ച മുതൽ അദ്ദേഹത്തെ സി.ബി.ഐ ചോദ്യം ചെയ്യുകയും വീട്ടിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു. ഈ അഴിമതിക്കേസിൽ സി.ബി.ഐ അറസ്റ്റ് ചെയ്യുന്ന മൂന്നാമത്തെ എം.എൽ.എയാണ് സാഹ. അദ്ദേഹത്തെ ഇന്ന് കൊൽക്കത്തയിൽ എത്തിച്ച് കോടതിയിൽ ഹാജറാക്കുമെന്നാണ് വിവരം.
വിദ്യാഭ്യാസ വകുപ്പിൽ കോഴ നൽകി ജോലി സാമ്പാദിച്ച നൂറുകണക്കിന് ഉദ്യോഗാർഥികളുടെ രേഖകൾ ഉൾപ്പെടുന്ന അഞ്ചു ബാഗുകൾ സാഹയുടെ വീടിന് സമീപത്തെ കുട്ടിക്കാട്ടിൽ നിന്ന് കണ്ടെത്തിയതായി അന്വേഷണ സംഘം അവകാശപ്പെട്ടു. അന്വേഷണ സംഘം വീട്ടിലേക്ക് എത്തിയപ്പോൾ സാഹ തന്‍റെ രണ്ടു മൊബൈൽ ഫോണുകൾ വീടിനു സമീപത്തെ കുളത്തിലേക്ക് വലിച്ചെറിഞ്ഞതായും അന്വേഷണ സംഘം പറയുന്നു. എന്നാൽ 48 മണിക്കൂർ എടുത്ത് കുളം വറ്റിച്ചെങ്കിലും ഒരു മൊബൈൽ ഫോൺ മാത്രമാണ് കണ്ടെത്താനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.