ന്യൂഡൽഹി: ഇന്ത്യയിൽനിന്ന് ഹോങ്കോങ്ങിലേക്ക് 1,038.34 കോടി രൂപയുടെ കള്ളപ്പണം കടത്തിയ തായി സി.ബി.ഐ കേസ്. 2014-15 കാലത്ത് 51 അക്കൗണ്ടുകൾ വഴിയാണ് ഇത്രയും പണം അയച്ചിരിക്കുന്നത്. ച െെന്നെ സ്വദേശികളുടെ പേരിലുള്ള അക്കൗണ്ടുകളാണിത്. ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷനൽ ബാങ്ക് എന്നിവയിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശ തട്ടിപ്പുകാർക്ക് ലഭിച്ചതായി സി.ബി.ഐ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.
ഇൗ ബാങ്കുകളുടെ നാലു ശാഖകളിലായി 48 സ്ഥാപനങ്ങളുടെ പേരിലാണ് 51 കറൻറ് അക്കൗണ്ടുകൾ തുറന്നത്. ഇതിൽ 24 അക്കൗണ്ടുകൾ വഴി വിദേശത്തുനിന്ന് സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിെൻറ പേരിൽ 488.39 കോടി രൂപ മുൻകൂട്ടി നൽകി. 27 എണ്ണത്തിലൂടെ ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ വിദേശയാത്രക്കെന്ന പേരിൽ 549.95 കോടി രൂപയും കടത്തി.
അമേരിക്കൻ ഡോളറായാണ് പണം അയച്ചിരിക്കുന്നത്. 24 കമ്പനികളിൽ 10 എണ്ണം ചെറിയ തോതിൽ സാധനങ്ങൾ ഇറക്കുമതി ചെയ്തിട്ടുണ്ട്. എന്നാൽ, ഇതിെൻറ വിലയും അയച്ച തുകയും തമ്മിൽ വൻ അന്തരമുണ്ട്. ലക്ഷങ്ങൾ മാത്രം വാർഷിക വിറ്റുവരവുള്ള കമ്പനികൾ കോടികളുടെ ഇടപാടാണ് നടത്തിയിരിക്കുന്നത്. ബാങ്ക് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയാണ് കള്ളപ്പണം കടത്തിയതെന്നും സി.ബി.ഐ ഉദ്യോഗസ്ഥർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.