ന്യൂഡൽഹി: സിംഗപ്പുർ ഡവലപ്മെൻറ് ബാങ്കിൽനിന്ന് 122 കോടി തട്ടിയ കേസിൽ ഡൽഹി ആസ്ഥാനമായ കമ്പനിക്കെതിരെ സി.ബി.െഎ പ്രാഥമിക അന്വേഷണ റിപ്പോർട്ട് രജിസ്റ്റർ ചെയ്തു. വൻവ്യവസായ സ്ഥാപനമെന്നു കാണിക്കാൻ വ്യാജരേഖ ചമച്ച് 2007-2012 കാലത്ത് വൻ തട്ടിപ്പ് നടത്തിയ സൂര്യ വിനായക് ഹോസ്പിറ്റാലിറ്റീസ് എന്ന സ്ഥാപനത്തിെനതിരെയാണ് കേസ്.
4.83 കോടി മാത്രം ആസ്തിയുള്ള കമ്പനി 887 കോടിയുടെതെന്ന് വരുത്താൻ വലിയ തുകക്ക് വിറ്റുവരവ് നടത്തിയതിെൻറ വ്യാജ രേഖകൾ ബാങ്കിൽ സമർപ്പിച്ചായിരുന്നു വായ്പ തരപ്പെടുത്തിയത്. മറ്റു ബാങ്കുകളിൽനിന്നുള്ളവ കൂടി പരിഗണിച്ചാൽ 2,240 കോടിയുടെ തട്ടിപ്പ് കമ്പനി നടത്തിയതായി സി.ബി.െഎ അറിയിച്ചു. കമ്പനി ഡയക്ടർമാരായ സഞ്ജയ് ജയിൻ, രോഹിത് ചൗധരി, സഞ്ജീവ് അഗർവാൾ, രാജീവ് ജെയിൻ, കമൽ കാന്ത് ശർമ എന്നിവർക്കെതിരെയാണ് കേസ്. ഇതുവരെ ആറു കേസുകളാണ് ഇവർക്കെതിരെ സി.ബി.െഎ രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.