ന്യൂഡൽഹി: വായ്പ തട്ടിപ്പിലൂടെ എസ്.ബി.െഎക്ക് 64.57 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ മുൻ ഡെപ്യൂട്ടി ജനറൽ മാനേജർ, കൊൽക്കത്ത ആസ്ഥാനമായ സ്വകാര്യ സ്ഥാപനത്തിലെ മൂന്ന് ഡയറക്ടർമാർ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ സി.ബി.െഎ കുറ്റപത്രം സമർപ്പിച്ചു. കൊൽക്കത്തയിലെ പ്രത്യേക സി.ബി.െഎ കോടതിയാണ് കേസ് പരിഗണിക്കുന്നത്. ദാമോദർ ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർമാരായ പാർഥസാരഥി ഘോഷ്, കല്ലോൽ മുഖോപാധ്യായ, പ്രൊബൽ മുഖർജി എന്നിവർ എസ്.ബി.െഎ മുൻ ഡി.ജി.എം സുരേഷ് ചന്ദ്ര റാത്, റിലേഷൻഷിപ്സ് മാനേജർ ജ്ഞാനജിത്ത് ദത്ത് എന്നിവരുമായി ചേർന്ന് ഗൂഢാലോചന നടത്തിയതായി സി.ബി.െഎ ആരോപിച്ചു. 2009-2012 കാലത്ത് വ്യാജ ഇൗടുകൾ സമർപ്പിച്ച് ബാങ്കിെൻറ ഭവാനിപുർ ബ്രാഞ്ചിൽനിന്ന് വായ്പ തരപ്പെടുത്തിയെന്നുമാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.