ന്യൂഡൽഹി: ഝാർഖണ്ഡിൽ 14 നിരപരാധികൾക്കു നേരെ വ്യാജ ഏറ്റുമുട്ടൽ നടത്തിയ സംഭവത്തിൽ സീ നിയർ ഉദ്യോഗസ്ഥനെ പ്രതിക്കൂട്ടിൽ നിർത്തി പ്രധാനമന്ത്രിക്ക് സി.ബി.െഎ ഒാഫിസറുട െ കത്ത്. അഡ്മിനിസ്ട്രേഷൻ വിഭാഗം ജോയൻറ് ഡയറക്ടർ എ.കെ. ഭട്നാഗറെ പദവിയിൽനി ന്ന് മാറ്റി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡിവൈ.എസ്.പി എൻ.പി മിശ്രയാണ് കത്തയച്ചത്. വ്യാജ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട കേസിൽ സി.ബി.െഎ തന്നെയാണ് അന്വേഷണം നടത്തുന്നതെന്നും കത്തിൽ പറഞ്ഞു.
പ്രധാനമന്ത്രി കാര്യാലയത്തിനു പുറമെ, മുഖ്യ വിജലൻസ് കമീഷണർ, സി.ബി.െഎ മേധാവി എന്നിവർക്കും കത്തയച്ചു. അഴിമതി ആരോപണവും ഉന്നയിച്ചിട്ടുണ്ട്. ഒാഫിസർക്കെതിരെ എൻ.പി. മിശ്ര കത്തയക്കുന്നത് ഇതാദ്യമല്ല. ഛത്തിസ്ഗഢിൽ പത്രപ്രവർത്തകനായ ഉമേഷ് രാജ്പുത് കൊല്ലപ്പെട്ട സംഭവത്തിൽ സി.ബി.െഎ ഒാഫിസർമാർക്ക് പങ്കുണ്ടെന്ന ആരോപണം മിശ്ര ഉന്നയിച്ചിരുന്നു. എന്നാൽ, അത് സി.ബി.െഎ പിന്നീട് നിഷേധിച്ചു.
ഇൻറർപോൾ വഴി പിടികിട്ടാപ്പുള്ളികളെ കൈമാറിക്കിട്ടാനുള്ള പ്രവർത്തനങ്ങൾ നടത്തുന്ന സി.ബി.െഎ വിഭാഗത്തിലാണ് എൻ.പി മിശ്ര ജോലി ചെയ്യുന്നത്. തെൻറ സ്ഥലംമാറ്റം അന്യായമാണെന്ന് കുറ്റപ്പെടുത്തി അദ്ദേഹം ഡൽഹി ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് അടുത്ത ദിവസം കോടതി പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.