Representative Image

ഡ​ൽ​ഹി സ​ർ​ക്കാ​ർ 1,000 ലോ ​​​ഫ്ലോ​ർ ബ​സു​ക​ൾ വാ​ങ്ങി​യ​തിൽ​ സി.ബി.ഐ അന്വേഷണം

ന്യൂ​ഡ​ൽ​ഹി: ട്രാ​ൻ​സ്​​പോ​ർ​ട്ട്​ കോ​ർ​പ​റേ​ഷ​നു വേ​ണ്ടി ഡ​ൽ​ഹി സ​ർ​ക്കാ​ർ 1,000 ലോ ​​​ഫ്ലോ​ർ ബ​സു​ക​ൾ വാ​ങ്ങി​യ​തി​നെ​ക്കു​റി​ച്ച്​ സി.​ബി.​ഐ​യു​ടെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ന്​ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ ശി​പാ​ർ​ശ. ബ​സു​ക​ൾ വാ​ങ്ങി​യ​തി​​ലും വാ​ർ​ഷി​ക അ​റ്റ​കു​റ്റ​പ്പ​ണി​യു​ടെ ക​രാ​റി​ലും ബി.​ജെ.​പി അ​ഴി​മ​തി ​ആ​രോ​പി​ച്ചി​രു​ന്നു.

ല​ഫ്. ഗ​വ​ർ​ണ​ർ അ​നി​ൽ ബൈ​ജാ​ൽ മൂ​ന്നം​ഗ അ​ന്വേ​ഷ​ണ സ​മി​തി​യെ നി​യോ​ഗി​ച്ചി​രു​ന്നു.

ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ വീ​ഴ്​​ച​യു​ണ്ടെ​ന്നും അ​റ്റ​കു​റ്റ​പ്പ​ണി ക​രാ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്നും സ​മി​തി റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു.

എ​ന്നാ​ൽ, കേ​ന്ദ്രം നി​യോ​ഗി​ച്ച ക​മ്മി​റ്റി പ​ക്ഷ​പാ​ത​പ​ര​മാ​യി പെ​രു​മാ​റി​യെ​ന്ന്​ ആം ​ആ​ദ്​​മി പാ​ർ​ട്ടി സ​ർ​ക്കാ​ർ കു​റ്റ​പ്പെ​ടു​ത്തി.

Tags:    
News Summary - CBI probe into procurement of 1,000 buses by Delhi govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.