ഇ.ഡിക്ക് പുതിയ ഡയറക്ടർ; രാഹുൽ നവീനെ നിയമിച്ച് കേന്ദ്രം ഉത്തരവിറക്കി

ന്യൂഡൽഹി: ഇ.ഡി (എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്) ഡയറക്ടറായി രാഹുൽ നവീനെ നിയമിച്ചു. നിലവിൽ ആക്ടിങ് ഡയറക്ടറുടെ ചുമതല വഹിച്ചിരുന്ന നവീന്‍റെ നിയമനം രണ്ടു വർഷത്തേക്കാണ്. 1993 ബാച്ച് ഇന്ത്യൻ റവന്യൂ സർവിസ് ഓഫിസറാണ്. കേന്ദ്ര സർക്കാറിൽ അഡീഷണൽ സെക്രട്ടറി റാങ്കിലുള്ള പദവിയാണ് ഇ.ഡി ഡയറക്ടർക്ക്.

സ്പെഷൽ ഡയറക്ടറായി 2019 നവംബറിലാണ് 57കാരനായ നവീൻ ഇ.ഡിയിലെത്തുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ആക്ടിങ് ഡയറക്ടറടുടെ ചുമതല ഏറ്റെടുക്കുന്നത്. സഞ്ജയ് കുമാർ സിങ്ങിന് തുടർച്ചയായി ഡയറക്ടർ പദവി നീട്ടികൊടുത്തത് സുപ്രീംകോടതി ചോദ്യം ചെയ്തതോടെയാണ് അദ്ദേഹത്തെ മാറ്റി നവീനെ ആക്ടിങ് ഡയറക്ടറാക്കുന്നത്.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ എന്നിവരെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത് നവീന്‍ ആക്ടിങ് ഡയറക്ടർ പദവി വഹിക്കുന്ന സമയത്താണ്.

Tags:    
News Summary - Acting ED chief Rahul Navin appointed full-time director for two years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.