ന്യൂഡൽഹി: കർണാടക കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിെൻറയും സഹോദരൻ ഡി.കെ. സുരേഷിെൻറയും ഉടമസ്ഥതയിലുള്ള വിവിധയിടങ്ങളിൽ സി.ബി.ഐ പരിശോധന നടത്തി. അഴിമതി കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. വീട്ടിലും ബിസിനസ് സ്ഥാപനങ്ങളിലും തുടങ്ങി രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള 14 കേന്ദ്രളിലാണ് സി.ബി.ഐ സംഘമെത്തിയത്. കർണാടകയിലെ ഒമ്പത് സ്ഥലങ്ങളിലും ഡൽഹിയിലെ നാല് സ്ഥലങ്ങളിലും മുംബൈയിൽ ഒരിടത്തുമാണ് റെയ്ഡ് നടന്നത്.
കർണാടകയിലെ ദൊഡ്ഡല്ലഹള്ളി ഗ്രാമത്തിലെ വീട്ടിൽ രാവിലെ ആറ് മണിയോടെ സി.ബി.ഐ റെയ്ഡ് തുടങ്ങി. ശിവകുമാറിെൻറ അടുത്ത അനുയായിയായ ഇക്ബാൽ ഹുസൈനിെൻറ വീട്ടിലും പരിശോധന നടന്നു. ഇവിടെ നിന്ന് 50 ലക്ഷം രൂപ പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
എന്നാൽ സി.ബി.ഐ റെയ്ഡിനെ കോൺഗ്രസ് അപലപിച്ചു. രാഷ്ട്രീയ വിദ്വേഷമാണ് കേന്ദ്ര ഏജൻസിയുടെ ഈ നീക്കത്തിന് പിന്നിൽ. ഭയപ്പെടുത്താനുള്ള തന്ത്രമാണിത്. മോദി-യെദിയൂരപ്പ സംഘത്തിെൻറ ഗൂഢാലോചനയാണ് റെയ്ഡിലൂടെ സി.ബി.ഐ എന്ന പാവ നടപ്പാക്കിയതെന്നും ഇതുകൊണ്ടൊന്നും തങ്ങളെ തടയാൻ സാധിക്കില്ലെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ആരോപിച്ചു.
യെദിയൂരപ്പ സർക്കാറിെൻറ അഴിമതിയെ സി.ബി.ഐ വെളിച്ചത്തുകൊണ്ടുവരണം. റെയ്ഡ് രാജ് അവരുടെ കുടില തന്ത്രം മാത്രമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
അഴിമതി നിരോധന നിയമപ്രകാരം ഡി.കെ. ശിവകുമാറിനെമതിരെ അന്വേഷണം നടത്താൻ 2019 സെപ്റ്റംബർ 25നാണ് സി.ബി.ഐക്ക് കർണാടക സർക്കാർ അനുമതി നൽകിയത്. കള്ളപ്പണം വെളിപ്പിക്കുന്നതിനെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുകയും ഡി.കെ. ശിവകുമാറിണെ അറസ്റ്റ് ചെയ്യുകയും ചെയ്തതോടെയാണ് കേസിെൻറ തുടക്കം.
ക്രമവിരുദ്ധമായ സ്വത്ത് ശേഖരണക്കുറ്റം ചുമത്തിയാണ് ഡി.കെ. ശിവകുമാർ ഉൾപ്പടെയുള്ളവർക്കെതിരെ സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.