ന്യൂഡൽഹി: ഡൽഹി ആംആദ്മി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിെൻറ വീട്ടിൽ സി.ബി.െഎ പരിശോധന. കള്ളപ്പണം െവളുപ്പിക്കലുമായി ബന്ധപ്പെട്ട് നടക്കുന്ന കേസന്വേഷണത്തിെൻറ ഭാഗമായാണ് പരിശോധന നടന്നത്. സത്യേന്ദർ ജെയിനിെൻറ ഭാര്യയോട് ആരോപണത്തെ സംബന്ധിച്ച വിവരങ്ങൾ സി.ബി.െഎ ചോദിച്ചറിഞ്ഞു. മന്ത്രിയുടെ ഭാര്യയുമായി സംസാരിക്കാൻ സമയം േചാദിച്ചിരുന്നെന്ന് സി.ബി.െഎ ഉദ്യോഗസ്ഥർ പറഞ്ഞു.
എന്നാൽ കേന്ദ്രസർക്കാർ സി.ബി.െഎയെ ഉപയോഗിച്ച് രാഷ്ട്രീയ പകപപോക്കൽ നടത്തുകയാണെന്ന് ആംആദ്മി ആരോപിച്ചു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ശേഷം സത്യേന്ദർ ജെയിനിനെയാണ് സി.ബി.െഎ പിടികൂടിയിരിക്കുന്നത്. കള്ളപ്പണം െവളുപ്പിക്കലുമായി ബന്ധപ്പെട്ട് ഏപ്രിലിൽ ആംആദ്മി മന്ത്രിക്കെതിരെ കേസെടുത്ത് പ്രാഥമികാന്വേഷണം നടത്തിയിരുന്നു. ദിവസങ്ങൾക്ക് മുമ്പ് സി.ബി.െഎ സത്യേന്ദർ ജെയിനിെൻറ വീട്ടിൽ പരിശോധന നടത്തിയിരുന്നു.
2015-16 കാലഘട്ടത്തിൽ പൊതു സേവകനായിരിക്കുേമ്പാൾ, പ്രയാസ് ഇൻഫോ സെലുഷൻസ് െപ്രെവറ്റ് ലിമിറ്റഡ്, അൻകിച്ചൻ ഡവലപ്പേഴ്സ് െപ്രെവറ്റ് ലിമിറ്റഡ്, മനാഗല്യാതൻ പ്രൊജക്ട്സ് എന്നീ കമ്പനികളെ ഉപയോഗിച്ച് 4.63 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുെവന്നാണ് കേസ്.
കഴിഞ്ഞമാസം എൻഫോഴ്സ്െമൻറ് ഡയറക്ടറേറ്റ് കേസുമായി ബന്ധപ്പെട്ട് ജെയിനിെൻറ വസ്തുവകകൾ കണ്ടുകെട്ടിയപ്പോൾ ആപ്പ് നേതാവ് ആരോപണം നിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.