ന്യൂഡൽഹി: ആശുപത്രിൽ ചികിത്സയിലായിരുന്ന നാഗലാൻഡ് യുവതി ഐസ്ക്രീം കഴിച്ചതിന് ശേഷം മരിച്ച സംഭവത്തിൽ അന്വേഷണം ഏറ്റെടുത്ത് സി.ബി.ഐ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരമാണ് അന്വേഷണം.
യുവതിയുടെ ബന്ധുവിന്‍റെ മരണവും സി.ബി.ഐ അന്വേഷിക്കും. യുവതി മരിച്ച് ഒരു ദിവസത്തിന് ശേഷം ഹോട്ടൽ മുറിയിൽ സഹോദരപുത്രനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
ജൂണിലാണ് റോസി സാഗ്മയെ ഗുരുഗ്രാം ആൽഫ ആശുപത്രിയിലെ ഐ.സി.യുവിൽ പ്രവേശിപ്പിക്കുന്നത്. കൈകാലുകൾക്ക് അമിത വേദന, രക്തസ്രാവം എന്നിവയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റോസിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായിരുന്നുവെങ്കിലും ഡോക്ടർമാരുടെ സാന്നിധ്യത്തിൽ ഐസ്ക്രീം കഴിച്ചതോടെ ആരോഗ്യനില വഷളാകുകയായിരുന്നു. ജൂൺ 24ന് റോസി മരിച്ചു.
ഡൽഹിയിൽ റോസിക്കൊപ്പമാണ് സഹോദര പുത്രനായ സാമുവൽ സാഗ്മയും താമസിച്ചിരുന്നത്. റോസിയുടെ മരണം ഡോക്ടർമാരുടെയും ജീവനക്കാരുടെയും അനാസ്ഥയാണെന്ന് സാമുവൽ ആരോപിച്ചിരുന്നു. റോസിയുടെ മരണം സംഭവിച്ച് 24 മണിക്കൂറിനകം സാമുവലിനെയും ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
റോസിയുടെ മരണം ആശുപത്രിക്കാരുടെ അനാസ്ഥ മൂലമാണെന്നും അത് തുറന്നുപറഞ്ഞ സാമുവലിനെ അപായപ്പെടുത്തുകയായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു. സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. സംഭവത്തിൽ സി.ബി.ഐ അേന്വഷണം ആവശ്യപ്പെട്ട് നാഗാലാന്‍റിലെ പ്രമുഖ നേതാക്കൾ ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.