ഗാസിയാബാദ്: നവംബർ മൂന്നിന് ഗാസിയാബാദിലെ കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ച സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. കുടുംബത്തിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
എഞ്ചിനീയറിങ് വിദ്യാർഥിയായ ഹാർദിക് വാട്സ് കോളജ് വിട്ട ശേഷം മൂന്നുമണിയോടെ വീട്ടിലേക്ക് വരുന്നുവെന്ന് ഫോൺ വിളിച്ച് അറിയിച്ചതായി കുടുംബാംഗങ്ങൾ പറഞ്ഞു.
ഏകദേശം 4.45 ഓടെ അജ്ഞാതനായ ഒരാൾ ഹാർദികിന്റെ ഫോണിൽ നിന്ന് കുടുംബാംഗങ്ങളെ വിളിച്ച് സിദ്ധാർഥ് വിഹാറിലെ അപെക്സ് സൊസൈറ്റിയിലേക്ക് എത്താൻ ആവശ്യപ്പെടുകയായിരുന്നു. കുടുംബാംഗങ്ങൾ അവിടെയെത്തിയപ്പോഴേക്കും യുവാവിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയും ചെയ്തു.
19ാം നിലയിൽ നിന്നാണ് ഹാർദിക് വീണതെന്ന് പ്രദേശ വാസികൾ പറഞ്ഞു. സി.സി.ടി.വിയിൽ ഹാർദിക് വീഴുന്നത് കാണുന്നുണ്ടെങ്കിലും എങ്ങനെ സംഭവിച്ചുവെന്നത് വ്യക്തമല്ല. ഹാർദികിന്റെ ബന്ധുക്കളോ പരിചയക്കാരോ ആ സൊസൈറ്റിയിൽ താമസിക്കുന്നില്ലെന്നും എന്തിനാണ് അവൻ അവിടേക്ക് ചെന്നതെന്ന് അറിയില്ലെന്നും കുടുംബാംഗങ്ങൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.