ന്യൂഡൽഹി: കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. കേന്ദ്രസര്‍ക്കാര്‍ രേഖാമൂലം കിസാൻ സംയുക്ത മോർച്ചയ്ക്ക് ഉറപ്പ് നൽകി. സമരം അവസാനിപ്പിക്കാൻ സിംഘുവിൽ സംയുക്ത മോർച്ച യോഗം പുരോഗമിക്കുകയാണ്.
സിംഘുവിലെ ടെന്‍റുകൾ കര്‍ഷകര്‍ പൊളിച്ചു തുടങ്ങി. നേരത്തെ സമരം അവസാനിപ്പിച്ചാലേ കർഷകർക്കെതിരെയുള്ള കേസുകള്‍ പിൻവലിക്കൂ എന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുകയുണ്ടായി. ഇതില്‍ കർഷക സംഘടനകൾ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കേസുകള്‍ പിന്‍വലിച്ചാല്‍ മാത്രമേ സമരത്തില്‍ നിന്ന് പിന്മാറൂ എന്നും കര്‍ഷക സംഘനടകള്‍ വ്യക്തമാക്കി. ഒടുവില്‍ കര്‍ഷകര്‍ക്ക് മുന്നില്‍ മുട്ടുമടക്കിയ കേന്ദ്രം, കേസുകളെല്ലാം പിന്‍വലിക്കുമെന്ന് രേഖാമൂലം ഉറപ്പ് നല്‍കി.
മിനിമം താങ്ങുവിലയ്ക്ക് നിയമസാധുത നൽകുന്നതിന് നടപടി എടുക്കാമെന്നതാണ് കേന്ദ്ര സർക്കാർ അറിയിച്ച മറ്റൊരു നയംമാറ്റം. ഇതിനായി സർക്കാർ ഉദ്യോഗസ്ഥരും കാർഷിക വിദഗ്ധരും സമരം നയിക്കുന്ന സംയുക്ത കിസാൻ മോർച്ച പ്രതിനിധികളും അടങ്ങുന്ന സമിതിയുണ്ടാക്കാമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
കർഷകസമരത്തിൽ മരിച്ചവർക്ക് അഞ്ചു ലക്ഷം നഷ്ടപരിഹാരം നൽകിയ പഞ്ചാബ് സർക്കാറിന്റെ മാതൃകയിൽ ഉത്തർപ്രദേശ്, ഹരിയാന സർക്കാറുകൾ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവും കേന്ദ്ര സർക്കാർ അംഗീകരിച്ചു. രേഖാമൂലം ഉറപ്പ് ലഭിച്ച സാഹചര്യത്തിലാണ് സമരം പിന്‍വലിച്ച് വിജയ പ്രഖ്യാപനം നടത്താന്‍ കര്‍ഷകര്‍ ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.