ന്യൂഡൽഹി: 'ജിഹാദി ഭീകരത' പഠന വിഷയമാക്കി പുതിയ കോഴ്സ് ആരംഭിച്ച ജവഹർലാൽ നെഹ്റു സർവകലാശാല (ജെ.എൻ.യു) വൈസ് ചാൻസലർ ജഗദീഷ് കുമാറിനെ അഭിനന്ദിച്ച് കേന്ദ്രം. വെള്ളിയാഴ്ച നടന്ന കേന്ദ്ര സർവകലാശാല വൈസ്ചാൻസലർമാരുടെ യോഗത്തിൽ ജെ.എൻ.യു സ്വീകരിച്ച നിലപാട് അഭിനന്ദനീയമാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി.
ലോകത്ത് അറിയപ്പെടുന്ന എം.െഎ.ടി പോലുള്ള സർവകലാശാലകളിൽ 'ഭീകരത പ്രതിരോധം' പഠിപ്പിക്കാമെങ്കിൽ എന്തുകൊണ്ട് നമ്മുടെ സർവകലാശാലകളിലും പഠിപ്പിച്ചുകൂടാ എന്നും മന്ത്രി ചോദിച്ചു. എൻജിനീയറിങ് വിദ്യാർഥികൾക്ക് ഇരട്ട ബിരുദം നേടുന്നതിനായി 'ഭീകരത പ്രതിരോധം' എന്ന തലക്കെട്ടിലുള്ള കോഴ്സാണ് ജെ.എൻ.യുവിൽ പുതുതായി ആരംഭിച്ചത്.
കോഴ്സിൽ ജിഹാദി ഭീകരത മാത്രമാണ് മൗലികവാദ മത ഭീകരതയായി ചിത്രീകരിക്കുന്നത്. വ്യാഴാഴ്ച ചേർന്ന ജെ.എൻ.യു എക്സിക്യൂട്ടിവ് കൗൺസിലും കോഴ്സിന് അനുമതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.