ന്യൂഡൽഹി: തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ഒ.ബി.സി വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായി സംവരണം കൂട്ടാൻ ഉദ്ദേശ്യമില്ലെന്ന് കേന്ദ്ര സർക്കാർ രാജ്യസഭയിൽ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണമുണ്ട് എന്നും അതിൽ ഒ.ബി.സി, എസ്.സി, എസ്.ടി വിഭാഗങ്ങളെ ഉപ്പെടുത്താനുള്ള വ്യവസ്ഥയുണ്ടെന്നും കേന്ദ്ര പഞ്ചായത്തീരാജ് സഹമന്ത്രി കപിൽ മോറേശ്വർ പാട്ടീൽ രാജ്യസഭാ ചോദ്യത്തിനുള്ള മറുപടിയിൽ വ്യക്തമാക്കി.
21 സംസ്ഥാനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുകളിൽ സംവരണം 50 ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്. എന്നാൽ ജനസംഖ്യാനുപാതികമായി ഒ.ബി.സി സംവരണമുയർത്താനുള്ള പദ്ധതി കേന്ദ്രത്തിനില്ല. സംസ്ഥാനങ്ങൾക്ക് ആവശ്യമെങ്കിൽ അത് നൽകാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.