അദർ പൂനവാലയ്​ക്ക്​ വൈ കാറ്റഗറി സുരക്ഷയൊരുക്കി കേന്ദ്രം

ന്യൂഡൽഹി: കോവിഡ്​ വാക്​സിനുകളിലൊന്നായ കോവിഷീൽഡി​െൻറ നിർമാതാക്കളായ സെറം ഇൻസ്​റ്റിറ്റ്യൂട്ട്​ സി.ഇ.ഒ അദർ പൂനവാലയ്​ക്ക്​ കേന്ദ്ര സർക്കാർ വൈ കാറ്റഗറി സുരക്ഷയൊരുക്കി.സി.ആർ.പി.എഫിന്​ സുരക്ഷാ ചുമതല നൽകിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

കോവിഷീൽഡിന്‍റെ വില വർധനവിനെതിരെ​ വൻ പ്രതിഷേധമുയർന്നതോടെ​ വാക്​സിൻ​ സംസ്​ഥാനങ്ങൾക്ക്​ ഡോസിന്​ 300 രൂപക്ക്​ നൽകാമെന്ന്​ പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ട്​ അറിയിച്ചതിന്​ പിന്നാലെ വൈ കാറ്റഗറി സുരക്ഷയുടെ വാർത്ത പുറത്ത്​ വന്നത്​. നേരത്തെ ഡോസിന്​ 400  നിശ്ചയിച്ച വിലയാണ്​ 300 രൂപയായി കുറച്ചത്​.

'മനുഷ്യത്വപരമായ നടപടിയുടെ ഭാഗമായി സെറം ഇൻസ്റ്റിറ്റ്യൂട്ടിനെ പ്രതിനിധീകരിച്ച് സംസ്ഥാനങ്ങൾക്ക് നൽകുന്ന വാക്സിന്‍റെ വില ഡോസിന് 400 രൂപയിൽ നിന്ന് 300 രൂപയാക്കി കുറച്ചു. സംസ്​ഥാനങ്ങളുടെ സാമ്പത്തിക ബാധ്യത കുറക്കാനാണ് ഉപകാരപ്രദമായ ഈ തീരുമാനം കൈകൊള്ളുന്നത്​. ഇതുവഴി കൂടുതൽ പേർക്ക്​ പ്രതിരോധ കുത്തിവെപ്പുകൾ നൽകുകയും എണ്ണമറ്റ ജീവൻ രക്ഷിക്കുകയും ചെയ്യാനാകുമെന്നായിരുന്നു  അദർ പൂനെവാല ട്വീറ്റ്​ ചെയ്​തത്​.

സംസ്ഥാനങ്ങള്‍ക്ക്​ കോവിഷീൽഡ്​ വാക്​സിന്‍റെ ഒരു ഡോസിന്​ 400 രൂപക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപക്കും കേന്ദ്ര സര്‍ക്കാരിന് 150 രൂപക്കും നല്‍കുമെന്നായിരുന്നു നേരത്തെ സെറം ഇൻസ്റ്റിറ്റ്യൂട്ട്​ അറിയിച്ചിരുന്നത്​.  അതെ സമയം സ്വകാര്യ ആശുപത്രികൾക്കുള്ള വാക്​സിൻ വില മാറ്റമില്ലാതെ തുടരും.

മേയ്​ ഒന്നുമുതൽ 18 വയസിന്​ മുകളിലുള്ളവർക്ക്​ കോവിഡ്​ വാക്​സിൻ വിതരണം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ പുണെ സെറം ഇൻസ്റ്റിറ്റ്യൂട്ട്​ വാക്​സിൻ ഡോസിന്‍റെ വില പുതുക്കി നിശ്ചയിച്ചിരുന്നു. വാക്​സിൻ വിതരണത്തിന്‍റെ ​േമൽനോട്ട ചുമതല കേന്ദ്രസർക്കാർ കൈ​യൊഴിഞ്ഞതോടെ വില കൂട്ടി വിൽക്കാനാകുമെന്ന ആരോപണം ശക്തമായി ഉയർന്നിരുന്നു.

എന്നാൽ യു.എസ്, ബ്രിട്ടൻ, യൂറോപ്യന്‍ യൂനിയൻ എന്നിവ അസ്ട്രസെനെക്കയില്‍നിന്ന് നേരിട്ട് വാക്സിൻ വാങ്ങുന്ന വിലയേക്കാള്‍ ഈ 400 രൂപ നിരക്കും കൂടുതലാണെന്നാണ് റിപ്പോര്‍ട്ട്. ഒരു ഡോസ് വാക്‌സിനായി 160 മുതൽ 270 രൂപ മാത്രമാണ് യൂറോപ്യന്‍ യൂണിയന്‍ നൽകുന്നത്.

Tags:    
News Summary - Center provides Y category security to adar poonawalla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.