representational image

പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യം ആറു മാസത്തേക്കുകൂടി നീട്ടി

ന്യൂഡൽഹി: പാവപ്പെട്ട കുടുംബങ്ങൾക്ക് പ്രതിമാസം അഞ്ചു കിലോ അരി സൗജന്യമായി നൽകുന്ന പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന ആറു മാസത്തേക്കുകൂടി നീട്ടി കേന്ദ്ര സർക്കാർ. 80 കോടിയിലേറെ പേർക്ക് പ്രയോജനം ലഭിക്കുന്നതാണ് പദ്ധതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് തീരുമാനമെടുത്തത്.

ഇതിനായി ഇതുവരെ 2.60 ലക്ഷം കോടി രൂപ ചെലവാക്കിയെന്നും ആറു മാസത്തേക്ക് 80,000 കോടി അധികമായി അനുവദിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. കഴിഞ്ഞ നവംബറിൽ നാലു മാസത്തേക്ക് പദ്ധതി നീട്ടിയിരുന്നു. കോവിഡ് രക്ഷാദൗത്യത്തിൽ പങ്കാളികളാകുന്ന ആരോഗ്യപ്രവർത്തകർക്ക് 50 ലക്ഷം വരെ മൂല്യമുള്ള ഇൻഷുറൻസ് പരിരക്ഷയും കേന്ദ്ര സർക്കാർ നൽകിവരുന്നുണ്ട്.

Tags:    
News Summary - central government Extended Free Ration SchemeTill September

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.