ന്യൂഡൽഹി: കേന്ദ്ര വിവരാവകാശ കമ്മീഷനെ നിയന്ത്രിക്കാനുള്ള കേന്ദ്ര സർക്കാറിെൻറ ശ്രമങ്ങൾക്ക് തിരിച്ചടി നൽ കി സുപ്രീം കോടതി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ അതേ പദവിയാണ് കേന്ദ്ര വിവരാവകാശ കമ്മീഷണർക്കുമെന്ന് സുപ് രീംകാടതി വ്യക്തമാക്കി. ഉദ്യോഗസ്ഥരെ മാത്രം വെച്ച് വിവരാവകാശ കമ്മീഷനിലെ ഒഴിവുകൾ നികത്തുന്നതു സംബന്ധിച്ച് വിവരാവകാശ പ്രവർത്തക അഞ്ജലി ഭരദ്വാജ് നൽകിയ പൊതുതാത്പര്യ ഹരജിയിലാണ് ഉത്തരവ്.
എ.കെ സിക്രി, അബ്ദുൽ നസീർ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. വിവരാവകാശ കമ്മീഷണർമാരെ നയമിക്കുന്നത് ആർ.ടി.െഎ ആക്ട് പ്രകാരമാണ്. അതിന് ഉദ്യോഗസ്ഥരെ മാത്രം പരിഗണിക്കണമെന്നില്ല. വിവിധ പ്രഫഷണുകളിൽ നിന്നുള്ളവരെയും വൈദഗ്ധ്യമുള്ളവരെയും പരിഗണിക്കണമെന്നും ബെഞ്ച് നിർദേശിച്ചു.
സെർച് കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം ഉദ്യോഗസ്ഥ വർഗം മാത്രമാണ് സ്ഥാനത്തിന് അർഹത നേടിയിട്ടുള്ളവർ. അവരിൽ പലരും െഎ.എ.എസും മറ്റും നേടി നിരവധി വർഷം പ്രവർത്തി പരിചയമുള്ള മിടുക്കരാണെന്നതിലും സംശയമില്ല. എന്നാൽ പ്രഫസർമാർ, മാധ്യമപ്രവർത്തകർ, ശാസ്ത്രജ്ഞർ, അഭിഭാഷകർ പോലെ മറ്റു ശാഖകളിൽ നിന്നുള്ളവരെയും പരിഗണിച്ചാൽ എന്താണ് പ്രശ്നമെന്നും സുപ്രീംകോടതി അഡീഷണൽ സോളിസിറ്റർ ജനറൽ പിങ്കി ആനന്ദിനോട് ചോദിച്ചു.
സംസ്ഥാന വിവരാവകാശ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം വർധിപ്പിക്കണമെന്നും ആറുമാസത്തിനുള്ളിൽ ഒഴിവുകൾ നികത്തണമെന്നും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.