ന്യൂഡല്‍ഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്-യു.ജി) ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്. നീറ്റ് പരീക്ഷ സംബന്ധിച്ച് അപാകത കണ്ടെത്തിയിട്ടില്ല. ഇതു വിശ്വസനീയമായ സംവിധാനമാണെന്നും അദ്ദേഹം പറഞ്ഞു.
നീറ്റ് വിഷയത്തിൽ കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം. കേന്ദ്ര സര്‍ക്കാറും എൻ.ടി.എയും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നീതി ഉറപ്പാക്കും.
ആറു പരീക്ഷാ കേന്ദ്രങ്ങളില്‍ നല്കിയ ചോദ്യപേപ്പറിലാണ് പിശക് കണ്ടെത്തിയത്. ഈ സെന്ററുകളില്‍ പരീക്ഷയെഴുതിയ 1563 വിദ്യാര്‍ഥികള്‍ക്കാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയത്. നിസ്സാര പ്രശ്നത്തിൽ കോൺഗ്രസ് രാഷ്ടീയം കലർത്തുകയാണ്. ഇത്തരമൊരു വൈകാരിക വിഷയത്തിൽ പ്രതിപക്ഷം വസ്തുതകൾ അറിയാതെ കള്ളം പ്രചരിപ്പിക്കുകയാണെന്നും കോൺഗ്രസ് അധ്യക്ഷൻ ഖാർഗെയുടെ ട്വീറ്റ് പങ്കുവെച്ച് മന്ത്രി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.