representational image

കോഴിക്കോട് ചോദിച്ചപ്പോൾ കോയമ്പത്തൂർ; വിദ്യാർഥികളെ വട്ടംകറക്കി കേന്ദ്ര സർവകലാശാല

കോഴിക്കോട്: കേന്ദ്ര സർവകലാശാല പൊതുപ്രവേശന പരീക്ഷക്ക് അപേക്ഷിച്ച വിദ്യാർഥികളെ നാടൊട്ടുക്കും ഓടിച്ച് അധികൃതരുടെ വട്ടംകറക്കൽ. സർവകലാശാലയുടെ ബിരുദ പ്രവേശനപരീക്ഷക്ക് കേരളത്തിലെ നഗരങ്ങളിൽ പരീക്ഷകേന്ദ്രം തിരഞ്ഞെടുത്തവർക്ക് അനുവദിച്ചത് തമിഴ്നാട്ടിൽ.

കേരളത്തിൽതന്നെ തിരഞ്ഞെടുത്ത നഗരംപോലും അനുവദിക്കാതെ മറ്റു ജില്ലകളിലേക്ക് മാറ്റിക്കൊടുത്തും പരീക്ഷവിഭാഗം വിദ്യാർഥികളെ 'പരീക്ഷി'ക്കുകയാണ്. ആഗസ്റ്റ് 30നാണ് പരീക്ഷ. കോഴിക്കോട് ജില്ല തിരഞ്ഞെടുത്ത വിദ്യാർഥികളിൽ ചിലർക്ക് കോയമ്പത്തൂരിലാണ് പരീക്ഷകേന്ദ്രം അനുവദിച്ചത്. അതിരാവിലെ ഏഴിന് പരീക്ഷകേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണമെന്ന് ഹാൾ ടിക്കറ്റിൽ കർശനമായി നിർദേശിച്ചിട്ടുണ്ട്.

കാസർകോട് പരീക്ഷകേന്ദ്രമായി തിരഞ്ഞെടുത്തവർക്ക് തൊട്ടടുത്ത കണ്ണൂർ ജില്ലയിലെ പരീക്ഷകേന്ദ്രങ്ങൾ കിട്ടിയപ്പോൾ കോഴിക്കോട് തിരഞ്ഞെടുത്ത ചിലർക്ക് കിട്ടിയത് തൃശൂരാണ്.നെട്ടോട്ടത്തിൽ പരീക്ഷ എഴുതണോയെന്നുപോലും ആശങ്കപ്പെടുകയാണ് വിദ്യാർഥികൾ.

Tags:    
News Summary - Central University Common Entrance Test Centres: The students were confused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.