ന്യൂഡൽഹി: നിർഭയ കേസിലെ പ്രതികളെ വെവ്വേറെ തൂക്കിക്കൊല്ലാൻ അനുവദിക്കണമെന്ന കേന്ദ്ര സർക്കാറിെൻറ ഹരജി ഡൽഹി ഹൈകോടതി തള്ളി. വധശിക്ഷ ഒരുമിച്ച് നടപ്പാകണം. ഇതോടെ, ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് നിർഭയ േകസിലെ പ്രതികളിലൊരാളെയെങ്കിലും തൂക്കിലേറ്റാനുള്ള കേന്ദ്ര സർക്കാർ നീക്കം പരാജയപ്പെട്ടു.
ഹൈകോടതി വിധിക്കെതിരെ കേന്ദ്രം സുപ്രീംകോടതിയെ സമീപിക്കും. ഒാരോ പ്രതികളും ഒന്നിനു പിന്നാലെ ഒന്ന് എന്നനിലയിൽ ദയാഹരജിയുമായി നീങ്ങിയതാണ് ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് വധശിക്ഷ നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിന് തിരിച്ചടിയായത്. തുടർന്ന് ബി.ജെ.പിയും ആം ആദ്മി പാർട്ടി സർക്കാറും തെരഞ്ഞെടുപ്പിൽ ഇതു പ്രചാരണവിഷയമാക്കുകയും െചയ്തിരുന്നു. വധശിക്ഷ കാത്തുകഴിയുന്ന നാലു പ്രതികൾക്ക് ഒരാഴ്ച കൂടി നിയമ നടപടികൾക്കായി അനുവദിക്കുമെന്ന് ഹൈകോടതി ഉത്തരവിട്ടു.
ഡൽഹി ജയിൽ ചട്ടം അനുസരിച്ച് വധശിക്ഷക്ക് വിധിക്കപ്പെട്ട ഏതെങ്കിലും പ്രതിയുടെ ദയാഹരജി തീർപ്പാക്കാൻ ബാക്കിയുണ്ടെങ്കിൽ മറ്റുള്ളവരുടെ ശിക്ഷ നടപ്പാക്കാനാകില്ലെന്ന് കേന്ദ്ര സർക്കാറിെൻറ ഹരജി തള്ളി ഹൈകോടതി ജഡ്ജി സുരേഷ് കെയ്റ്റ് വ്യക്തമാക്കി. സുപ്രീംകോടതി വരെ ഒരുമിച്ചാണ് വിധിപുറപ്പെടുവിച്ചത്. അതിനാൽ വെവ്വേറെ വധശിക്ഷ നടപ്പാക്കാനാകില്ലെന്ന് ജഡ്ജി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.