ന്യൂഡൽഹി: രാജ്യത്ത് പുതുവത്സരാഘോഷങ്ങളിൽ നിയന്ത്രണമേർപ്പെടുത്താൻ ഒരുങ്ങി കേന്ദ്രസർക്കാർ. സംസ്ഥാനങ്ങൾക്ക് ഇതുസംബന്ധിച്ച നിർദേശം കേന്ദ്രം കൈമാറി. ഡിസംബർ 30,31 ജനുവരി ഒന്ന് തീയതികളിൽ നിയന്ത്രണം വേണമെന്നാണ് ആവശ്യം. ഏത് തരത്തിലുള്ള നിയന്ത്രണം വേണമെന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ മൂന്നരമാസമായി രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുകയാണ്. എന്നാൽ, യുറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും രോഗികളുടെ എണ്ണം കൂടുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയിലും ജാഗ്രത തുടരണമെന്ന് മുതിർന്ന കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ആളുകൾ ഒത്തുകൂടുന്ന സ്ഥലങ്ങളിൽ കർശന ജാഗ്രത പുലർത്തണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
ആഘോഷങ്ങൾ കോവിഡിന്‍റെ സൂപ്പർ സ്പ്രഡിന് കാരണമായേക്കമെന്നാണ് സർക്കാറിന്‍റെ ഭയം. അതേസമയം, സംസ്ഥാനാന്തര യാത്രകൾക്ക് യാതൊരു നിയന്ത്രണവും ഉണ്ടാവില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.