ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നതിനിടെ ദുരന്തനിവാരണ ഫണ്ട് വേഗത്തിൽ സംസ്ഥാനങ്ങൾക്ക് കൈമാറാൻ കേന്ദ്രസർക്കാർ. 8873 കോടിയാണ് കേന്ദ്രസർക്കാർ ഇത്തരത്തിൽ സംസ്ഥാനങ്ങൾക്ക് നൽകുന്നത്. ഇതിൽ 50 ശതമാനം സംസ്ഥാനങ്ങൾക്ക് കോവിഡ് പ്രതിരോധത്തിനായി മാറ്റിവെക്കാം.
ജൂണിലാണ് ദുരന്തനിവാരണ ഫണ്ട് ഇനി നൽകേണ്ടത്. എന്നാൽ, ധനകാര്യ കമീഷെൻറ ശിപാർശ പ്രകാരം ഇത് മെയിൽ നൽകാൻ തീരുമാനിക്കുകയായിരുന്നു. ഓക്സിജൻ പ്ലാൻറുകളുടെ നിർമാണം, വെൻറിലേറ്റർ, എയർ പ്യൂരിഫയർ, അംബുലൻസ്, കോവിഡ് ആശുപത്രി, കോവിഡ് കെയർ സെൻറർ, തെർമൽ സ്കാനർ, പി.പി.ഇ കിറ്റ്, ടെസ്റ്റിങ് ലബോറിറ്ററി, ടെസ്റ്റിങ്, കിറ്റ് എന്നിവക്കായെല്ലാം സംസ്ഥാനങ്ങൾക്ക് തുക ചെലവഴിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിൽ കഴിഞ്ഞ ദിവസം നാല് ലക്ഷത്തോളം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3000ലധികം മരണവും റിപ്പോർട്ട് ചെയ്തു. കോവിഡ് പിടിമുറുക്കിയതോടെ പല സംസ്ഥാനങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയും അനുഭവിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.