ന്യൂഡൽഹി: കാർഷിക നിയമങ്ങൾെക്കതിരെ പ്രതിഷേധിക്കുന്ന കർഷകരുമായി ചർച്ച നടത്താൻ കേന്ദ്രസർക്കാർ ഉടൻ തയാറാകണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്. ഡൽഹിയിലെ അതിർത്തികളിൽ നിലനിൽക്കുന്ന സംഘർഷ അവസ്ഥ ഒഴിവാക്കാൻ കേന്ദ്രസർക്കാർ കർഷക നേതാക്കളുമായി ചർച്ച നടത്തണമെന്നും ഡിസംബർ മൂന്നുവരെ കാത്തുനിൽക്കുന്നത് എന്തിനാണെന്നും അമരീന്ദർ സിങ് ചോദിച്ചു.
കേന്ദ്രസർക്കാർ നീതി കാണിക്കണം. മിനിമം താങ്ങുവില ഉറപ്പാക്കണമെന്ന കർഷകരുടെ ആവശ്യം അംഗീകരിക്കണം. അത് എല്ലാ കർഷകരുടെയും അടിസ്ഥാന ആവശ്യമാണ്. അവർക്ക് വാക്കാൽ ഉറപ്പ് നൽകാൻ സാധിക്കുമെങ്കിൽ നിയമപരമായി ഉറപ്പുനൽകാൻ കേന്ദ്രസർക്കാറിന് സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും അമരീന്ദർ സിങ് ട്വീറ്റ് ചെയ്തു.
കർഷകരെ കോൺഗ്രസ് പ്രകോപിക്കുന്നതാണെന്ന് ചിലർ ആരോപിക്കുന്നു. എന്നാൽ രാജ്യമെമ്പാടുമുള്ള കർഷകർ ഡൽഹിയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നത് അവർ കാണുന്നില്ല. അവരുടെ ജീവിതത്തിനും ജീവിതോപാധിക്കും വേണ്ടിയുള്ള യുദ്ധമാണ്. അതിന് ആരുടെയും പിന്തുണയോ പ്രകോപനമോ ആവശ്യമില്ലെന്നും അമരീന്ദർ സിങ് പറഞ്ഞു.
അതേസമയം 'ഡൽഹി ചലോ' കർഷക മാർച്ചിൽ വെള്ളിയാഴ്ചയും സംഘർഷം ഉടലെടുത്തു. ഡൽഹി -ഹരിയാന അതിർത്തിയിൽ കർഷകർക്ക് നേരെ പൊലീസ് കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു. കൂടുതൽ പൊലീസുകാരെ പ്രദേശത്ത് വിന്യസിക്കുകയും ചെയ്തു. ഒരു കർഷകനെ പോലും രാജ്യ തലസ്ഥാനത്തേക്ക് കടക്കാൻ അനുവദിക്കില്ലെന്നാണ് പൊലീസ് നിലപാട്. എന്നാൽ എന്തുവന്നാലും തങ്ങൾ പ്രതിഷേധവുമായി മുേമ്പാട്ടുപോകുമെന്ന ഉറച്ച നിലപാടിലാണ് കർഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.