ന്യൂഡൽഹി: കോടികളുടെ അഴിമതി ആരോപണമുയർന്ന റഫാൽ പോർവിമാന ഇടപാടിെൻറ വിലവിവരങ്ങൾ സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചു. റഫാൽ കരാർ നടപടിക്രമങ്ങൾ പാലിച്ചാണ് പൂർത്തിയാക്കിയതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കേസ് നവംബർ 14ന് പരിഗണിക്കും.
റഫാൽ ഇടപാടിെൻറ വിശദാംശങ്ങൾ സമർപ്പിക്കാൻ സുപ്രീംകോടതി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. പോർവിമാനങ്ങളുടെ വില, ഇടപാടിെൻറ പങ്കാളിയായി അനിൽ അംബാനിയുടെ റിലയൻസ് കമ്പനിയെ തിരഞ്ഞെടുത്തതിെൻറ നടപടിക്രമങ്ങൾ എന്നിവയടക്കമുള്ള വിവരങ്ങൾ സമർപ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടത്. ഇതിന് മറുപടിയായി ഇൗ വിവരങ്ങൾ രഹസ്യ സ്വഭാവമുള്ളതാണെന്ന് സർക്കാർ വ്യക്തമാക്കിയപ്പോൾ, അത് സത്യവാങ്മൂലമായി സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. അതു പ്രകാരമാണ് സർക്കാറിെൻറ നീക്കം.
36 റഫാൽ വിമാനങ്ങൾക്ക് സർക്കാർ കണക്കാക്കിയ വില ഉൾപ്പെടുത്തണമെന്ന് ചീഫ് ജസ്റ്റിസ് നിർദേശിച്ചപ്പോൾ അത് വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ വാദിച്ചിരുന്നു. ഹരജിക്കാർക്ക് വിലവിവരം നൽകാനാവില്ലെങ്കിൽ മുദ്രവെച്ച കവറിൽ സുപ്രീംകോടതിക്ക് സമർപ്പിക്കൂവെന്ന് ചീഫ് ജസ്റ്റിസ് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.