ന്യൂഡൽഹി: രാജ്യത്ത് ആനത്താരകളുടെ എണ്ണത്തിൽ വർധനയെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ റിപ്പോർട്ട്. 2010ലെ 88ൽനിന്ന് 150 ആയാണ് വർധിച്ചത്. ഏറ്റവും കൂടുതൽ പശ്ചിമ ബംഗാളിലാണ് -26 എണ്ണം. ആനകൾ ഒരു ആവാസ വ്യവസ്ഥയിൽനിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിക്കാൻ ഉപയോഗിക്കുന്ന പാതകളാണ് ആനത്താരകൾ എന്നറിയപ്പെടുന്നത്.
59 ആനത്താരകളിൽ ആനകളുടെ സഞ്ചാരം വർധിച്ചതായി റിപ്പോർട്ടിൽ പറയുന്നു. 29 എണ്ണത്തിൽ സഞ്ചാരം കുറഞ്ഞു. 29 എണ്ണത്തിലെ അവസ്ഥയിൽ മാറ്റമില്ല. 15 എണ്ണം പുനഃസ്ഥാപിക്കേണ്ടവിധം നശിച്ചു. 2017ലെ കണക്ക് പ്രകാരം 30,000 ആനകളാണ് ഇന്ത്യയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.