ന്യൂഡൽഹി: ചക്മ-ഹാജോങ് അഭയാർഥികൾക്ക് പൗരത്വം നൽകുമെന്ന നിലപാട് കേന്ദ്ര സർക്കാർ തിരുത്തുന്നു. ഇരു വിഭാഗക്കാർക്കും പൗരത്വം അനുവദിക്കണമെന്ന 2015ലെ സുപ്രീം കോടതി ഉത്തരവിെൻറ അടിസ്ഥാനത്തിലായിരുന്നു മുൻ നിലപാട്.
കുടിയേറ്റക്കാരായ ഇവർക്ക് പൗരത്വം നൽകുന്നത് പട്ടികവർഗ ഭൂരിപക്ഷ സംസ്ഥാനമായ അരുണാചൽ പ്രദേശിെൻറ ജനസംഖ്യാഘടന തകർക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു അഭിപ്രായപ്പെട്ടു. താൻ മുമ്പ് നടത്തിയ പ്രസ്താവന മാധ്യമങ്ങൾ ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നു.
സുപ്രീംകോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാപരമായി അരുണാചലിന് പ്രേത്യക അവകാശങ്ങളുണ്ട്. ആ നാട്ടുകാരനായ താൻ അവിടത്തെ ജനങ്ങൾക്കൊപ്പം നിൽക്കുമെന്നും റിജിജു കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.