ന്യൂഡൽഹി: ഉപാധികളോടെ ആധാറിെൻറ നിയമസാധുത അംഗീകരിച്ച സെപ്റ്റംബറിലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ആധാർനിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.
ആധാർ എടുത്തവർക്ക് അത് വേണ്ടെങ്കിൽ റദ്ദാക്കാനുള്ള അനുമതി നൽകുന്നതാണ് പുതിയ നിയമ ഭേദഗതി. ആധാർ നമ്പറും അതിെൻറ ഭാഗമായി ശേഖരിച്ച ബയോമെട്രിക് വിവരങ്ങളും പിൻവലിക്കാവുന്ന വിധം പുതിയ നിയമം കൊണ്ടുവരാനാണ് കേന്ദ്ര നിയമ മന്ത്രാലയം ഉദ്ദേശിക്കുന്നത്. ആധാർ കാർഡ് ചോദിക്കാൻ സ്വകാര്യ ഏജൻസികൾക്ക് അവസരം നൽകിയിരുന്ന നിയമത്തിെൻറ 57ാം വകുപ്പ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു.
ഇത് കൂടാതെ ബാങ്കുകളും മൊബൈൽസേവന ദാതാക്കളും ആധാർ ആവശ്യപ്പെടുന്നതും കോടതി തടഞ്ഞ സാഹചര്യത്തിലാണ് ഭേദഗതി വരുന്നത്. ഏകീകൃത തിരിച്ചറിയൽ അതോറിറ്റിയാണ് (യു.െഎ.ഡി.എ.െഎ) ഇത് സംബന്ധിച്ച നിർദേശം കേന്ദ്ര സർക്കാറിന് മുമ്പാകെ ആദ്യമായി വെച്ചത്. പ്രായപൂർത്തിയാകാതെ ആധാർ കാർഡ് എടുത്ത ഒാരോ കുട്ടിക്കും 18 വയസ്സ് തികയുന്ന മുറക്ക് അത് റദ്ദാക്കാൻ ആറു മാസം സമയം നൽകണമെന്ന നിർദേശമായിരുന്നു യു.െഎ.ഡി.എ.െഎ സമർപ്പിച്ചത്. എന്നാൽ, ഇത് എല്ലാവർക്കും ബാധകമാക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. അതിെൻറ അടിസ്ഥാനത്തിൽ പാൻ കാർഡ് ഇല്ലാത്ത ഏത് പൗരനും തങ്ങളുടെ ആധാർ കാർഡ് റദ്ദാക്കാൻ അവസരം നൽകുന്ന നിയമ ഭേദഗതി നിയമ മന്ത്രാലയം കേന്ദ്ര മന്ത്രിസഭയുടെ അനുമതിക്ക് സമർപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.